മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേർ: തീരുമാനം തങ്ങളുടെ അറിവോടെയല്ലെന്ന് ജനപ്രതിനിധികൾ
text_fieldsമലപ്പുറം: ജില്ലയിലെ ആരാധാനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്ന കലക്ടറുടെ തീരുമാനം തങ്ങളുടെ അറിവോടെയല്ലെന്ന് ജനപ്രതിനിധികൾ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചേർന്ന ഒാൺലൈൻ യോഗത്തിൽ പെങ്കടുത്ത ജനപ്രതിനിധികളാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ചത്.
കലക്ടർ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചെങ്കിലും ആരാധനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കണമെന്നാണ് അറിയിച്ചെതന്ന് യോഗത്തിൽ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ അറിയിച്ചു. മതസംഘടന നേതാക്കളുമായി ആലോചിച്ചതിന് ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു കലക്ടർ പറഞ്ഞിരുന്നത്. എന്നാൽ, ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിെൻറ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്. അഡ്വ. എം. ഉമ്മർ, സി. മമ്മൂട്ടി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.