മലിനജല പ്ലാന്‍റ്: കോതിയിൽ സംഘർഷം, അറസ്റ്റ്
text_fieldsകോഴിക്കോട്: കോതിയിൽ കോഴിക്കോട് കോർപറേഷന്‍റെ മലിനജല സംസ്കരണപ്ലാന്‍റിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്കിടെ സംഘർഷം. പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രായം ചെന്ന സ്ത്രീകൾ ഉൾപ്പെടെ അമ്പതോളം പോരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ ഭിന്നശേഷിക്കാരിയായ വനിതക്ക് പരിക്കേറ്റു. ഇവരുടെ കാലിന് പൊലീസ് ചവിട്ടി എന്ന് ബന്ധു പരാതിപ്പെട്ടു. പരിസരത്ത് നിന്നവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആദ്യം ഉദ്യോഗസ്ഥർ എത്തിയത്. അപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടായി.
പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്ത് സ്ത്രീകളെയും 22 പുരുഷൻമാരെയുമാണ് രാവിലെ അറസ്റ്റ് ചെയ്തത്. പിന്നീട് ഉച്ചക്ക് 12 മണിയോടെ പദ്ധതി സ്ഥലം മറയ്ക്കാനുള്ള ഷീറ്റുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. സർക്കാർ നടപടിയെ ചെറുക്കാൻ ശ്രമിച്ചവരെ പൊലീസ് കർശനമായി നേരിട്ടു. പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.