കേന്ദ്രമന്ത്രി മുരളീധരനുനേരെ വനിത മാധ്യമപ്രവർത്തകരുടെ പ്രതിഷേധം -VIDEO
text_fieldsതൃശൂർ: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിലെ പരാമർശത്തിെൻറ പേരിൽ കേന്ദ്രമന്ത്രി വി. മുരളീധരനുനേരെ പ്രതിഷേധം. വനിത മാധ്യമപ്രവർത്തകർ മന്ത്രിയെ തടഞ്ഞു. തിരുവനന്തപുരത്ത് സഹപ്രവർത്തകയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയായ മാധ്യമപ്രവർത്തകനെ ന്യായീകരിച്ചും മാധ്യമപ്രവർത്തകയെ വിമർശിച്ചും സമ്മേളനത്തിൽ സംസാരിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണം.
ആദര സമ്മേളനത്തിെൻറ ഉദ്ഘാടനത്തിനിടെയായിരുന്നു, ആരോപണ വിധേയനെ ന്യായീകരിച്ചും തുല്യനീതി വേണമെന്നും ആവശ്യപ്പെട്ടുമുള്ള മന്ത്രിയുടെ പരാമർശം. ആരോപിതെൻറ മനുഷ്യാവകാശം ആരും പരിഗണിച്ചില്ല. ചിലർ ചെയ്യുമ്പോൾ ശരിയും ചിലർ ചെയ്യുമ്പോൾ തെറ്റുമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ, പരാമർശം ശരിയായില്ലെന്ന് മാധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയെ അറിയിച്ചു. വിയോജിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. താൻ അഭിപ്രായം പറഞ്ഞതാണെന്നും എന്നും വനിതമാധ്യമ പ്രവർത്തകർക്കൊപ്പമാണ് താനെന്നും മുരളീധരൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.