കേന്ദ്രസർക്കാർ അവഗണനക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം
text_fieldsതിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനാണ് സമരം നടത്തുന്ന വിവരം അറിയിച്ചത്. ഡൽഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ജനുവരിയിലായിരിക്കും സമരം. എൽ.ഡി.എഫ് എം.എൽ.എമാരും എം.പിമാരും സമരത്തിന്റെ ഭാഗമാവുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര അവഗണനക്കെതിരെ കൺവെൻഷനുകളും നടത്തും. സംസ്ഥാന-ജില്ലാ തലങ്ങളിലാവും കൺവെൻഷൻ നടത്തുക. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനിടെ തന്നെ ഈ പരിപാടിയും നടക്കും. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.
അർഹതപ്പെട്ട പണം പോലും കേന്ദ്രം നൽകുന്നില്ല. ഇതുമൂലം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. വിവിധ ഇനങ്ങളിലാണ് 57,000 കോടിയോളം രൂപയാണ് കേന്ദ്രസർക്കാർ നൽകാനുള്ളത്. കേരള സർക്കാർ നികുതി കുടിശ്ശിക പിരിക്കുന്നില്ലെന്ന ആരോപണം തെറ്റാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതലുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാത്തവയിൽ പ്രതിപക്ഷം കണക്കാക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.