ആർ.എം.എസ് ഓഫീസുകൾ അടച്ച് പൂട്ടുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധ മാർച്ച്
text_fieldsതിരുവനന്തപുരം: സി.ആർ.സി-എൻ.എസ്.എച്ച് ലയനത്തിന്റെ പേരിൽ ആർ.എം.എസ് ഓഫീസുകൾ വ്യാപകമായി അടച്ചു പൂട്ടുന്നതിനെതിരെ എൻ.എഫ്.പി.ഇ-എ.ഐ.ജി.ഡി.എസ്.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡിവിഷണൽ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ആർ.എം.എസ് സി.ടി ഡിവിഷനിലെ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആർ.എം.എസ് ഓഫീസുകളിൽ നിന്നായി 150ൽ അധികം ജീവനക്കാർ മാർച്ചിൽ പങ്കെടുത്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഗിരീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. പി.അനിൽകുമാർ അധ്യക്ത വഹിച്ചു.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ.നാസർ, ബി.എസ്.എൻ.എൽ.ഇ.യു സംസ്ഥാന സെക്രട്ടറി വിജയകുമാർ, ബി.എസ്.എൻ.എൽ.ഇ.യു ജില്ല സെക്രട്ടറി സന്തോഷ്‌കുമാർ പി, വിനോദൻ കെ.കെ, കൂട്ടിൽ ഉണ്ണികൃഷ്ണൻ, സി.ശിവദാസൻ, ജിതിൻ പ്രകാശ് ഇ. പ്രതിക്ഷ് വാസൻ വി പി, സന്തോഷ് കുമാർ ടി.ആർ, മിഥുൻ.ജെ, മണികണ്ഠൻ. എം എന്നിവർ സംസാരിച്ചു.
പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി നവംബർ 22ന് സർക്ക്ൾ ഓഫീസിൽ ധർണ നടക്കും. അതോടൊപ്പം എൻ.എഫ്.പി.ഇ സർക്ക്ൾ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 19 ന് ജില്ല കേന്ദ്രങ്ങളിൽ ധർണയും നവംബർ 27ന് പി.എം.ജി ഓഫീസിലേക് മാർച്ചും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.