Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്​ ഗവേഷക...

ദലിത്​ ഗവേഷക വിദ്യാർഥിയുടെ നിരാഹാര സമരത്തെ പിന്തുണച്ച്​ പ്രതിഷേധ മാർച്ച്

text_fields
bookmark_border
deepa p mohan
cancel
camera_alt

ദീപ പി മോഹനൻ സമര പന്തലിൽ

കോട്ടയം: ഭീം ആർമിയുടെ നേതൃത്വത്തിൽ ദലിത്​ ഗവേഷക വിദ്യാർഥി നടത്തിവരുന്ന നിരാഹാര സമരത്തിന്​ പിന്തുണയുമായി അംബേദ്‌കറൈറ്റ്, ബഹുജൻ സംഘടനകൾ എം.ജി സർവകലാശാലയിലേക്ക്​ മാർച്ച്​ നടത്തി. ഭീം ആർമി സംസ്ഥാന വൈസ് പ്രസിഡൻറ്​ ശ്യാം മോഹ​െൻറ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിരവധി ദലിത്​ സംഘടനകൾ പങ്കുചേർന്നു.

മാർച്ച്‌ ലീല സുഖവാസ് ഉദ്ഘാടനം ചെയ്തു. ഭീം ആർമി സംസ്ഥാന വൈസ് പ്രസിഡൻറ്​ ശ്യാം മോഹൻ അധ്യക്ഷത വഹിച്ചു. പി.ആർ. അനുരാജ്​, സി.കെ. രാജു, രമേശ് നെന്മണ്ട, സിമി സുനിൽ, എം.കെ. ദാസൻ, അജി ആനിക്കാട്, വത്സല ഭാസ്കരൻ, രാജേഷ് അടൂർ, സി.ജെ. തങ്കച്ചൻ ചാമക്കാല, എം.എസ്​. നൗഷാദ്, പി.വി. നടേശൻ, സി.ബി. രമണൻ, അനീഷ്‌ ലൂക്കോസ്, ശശിക്കുട്ടൻ വാകത്താനം, പ്രഫ. കുസുമം ജോസഫ്, ദീപ നാരായണൻ, വി.പി. സോമൻ, പി.ടി. പ്രൈസ്, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.

സമരത്തിനായി ഐക്യസമര സമിതി രൂപവത്​കരിച്ചു. ഭീം ആർമി സംസ്ഥാന വൈസ് പ്രസിഡൻറ്​ ശ്യാം മോഹനെ ഐക്യസമര സമിതി ചെയർമാനായി തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg universityDalit studentProtest
News Summary - Protest march in support of Dalit research student's hunger strike
Next Story