സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതില്‍ പ്രതിഷേധം: ഹരിത ഭാരവാഹികള്‍ രാജിവെക്കുമെന്ന് സൂചന
text_fieldsകോഴിക്കോട്: സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹരിത സംസ്ഥാന ഭാരവാഹികള്‍ രാജിവെച്ചേക്കുമെന്ന് സൂചന. പി.കെ നവാസ് ലൈംഗീക ചുവയുള്ള പരാർമശം നടത്തിയെന്ന പരാതി ഹരിത സംസ്ഥാന നേതാക്കള്‍ വനിതാ കമീഷന് പരാതി തുടർന്ന് പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾക്ക് മേൽ കടുത്ത സമ്മർദ്ദമാണ് ലീഗ് നേതൃത്വം ചെലുത്തിയത്. ഇതിനെ വഴങ്ങാത്തതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മറ്റി മുസ് ലിം ലീഗ് മരവിപ്പിച്ചത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നേതൃത്വത്തിന്റ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹരിതയില്‍ നിന്ന് രാജിവെക്കാനാണ് പ്രസിഡന്റ് മുഫീദ തസ്നി, നജ്മ തബ്ശീറ ഉള്‍പ്പെടെ പത്ത് ഹരിത നേതാക്കളുടെ തീരുമാനം. നിലപാട് വ്യക്തമാക്കി ഹരിത നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ർട്ടിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയ പത്ത് പേർ കോഴിക്കോട് വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാർത്താസമ്മേളനം നടത്തുമന്ന് ഇന്നലെ അറിയിച്ചിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി തഹ്‌ലിയ നേരത്തെ രംഗത്തെത്തിയിരുന്നു. ആണഹന്തക്കെതിരെ പൊരുതിയ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നായിരുന്നു തഹ്‌ലിയുടെ ഫേസ്ബുക് പോസ്റ്റ്.
പരാതി പറഞ്ഞ ഹരിതക്കെതിരെ നടപടിയെടുത്തത് സംഘടനക്കുള്ളില്‍ തന്നെ വലിയ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ നൽകിയ അന്ത്യശാസനം ലംഘിച്ചതിനാലാണ് ഹരിതക്കെതിരെ നടപടിയെടുത്തത്. അതേസമയം, വനിതാ നേതാക്കൾ ആരോപണമുന്നയിച്ച നേതാക്കളോട് വിശദീകരണം തേടുക മാത്രമായിരുന്നു ലീഗ് ചെയ്തത്. ലീഗ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ് രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.