Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 മിനിറ്റിൽ തീർന്നു;...

20 മിനിറ്റിൽ തീർന്നു; രണ്ടാംദിന സഭ

text_fields
bookmark_border
20 മിനിറ്റിൽ തീർന്നു; രണ്ടാംദിന സഭ
cancel

തിരുവനന്തപുരം: രണ്ടാംദിനത്തിൽ നിയമസഭ ചേർന്നത്​ ആകെ 20 മിനിറ്റ്​​. പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ അതിനകം സഭ പിരിഞ്ഞു. ശബരിമല വിഷയത്തെച്ചൊല്ലി തന്നെയായിരുന്നു ബഹളവും സഭാ സ്​തംഭനവും. ബഹളത്തെ തുടർന്ന്​, സഭ​ സമ്മേളിച്ച്​ ​20 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പിരിയുകയായിരുന്നു. സ്​പീക്കറും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള വാക്​പോരിനും തർക്കങ്ങൾക്കും നിയമസഭ വേദിയാവുകയും ചെയ്​തു.

ഒമ്പതിന്​​ ചോദ്യോത്തരവേള ആരംഭി​ച്ചപ്പോൾതന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമലയിൽ ഭക്​തർക്ക്​ ഒരു സൗകര്യവും ഒരുക്കിയി​ട്ടില്ലെന്ന്​ വ്യക്​തമാക്കി തിരുവഞ്ചൂർ രാധാകൃഷ്​ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ്​ ചോദ്യോത്തരവേള റദ്ദ്​ ചെയ്​ത്​ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയാണ്​ ഇൗ ആവശ്യം ഉന്നയിച്ചത്​. കഴിഞ്ഞദിവസം വി.എസ്​. ശിവകുമാർ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള മറുപടിയിൽ ഇക്കാര്യങ്ങളെല്ലാം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ചോദ്യോത്തരവേള റദ്ദാക്കി ഇൗ അടിയന്തരപ്രമേയം ചർച്ചചെയ്യേണ്ട കാര്യമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു.

തുടർന്ന്​ കഴിഞ്ഞദിവസത്തെ പോലെത്തന്നെ പ്രതിപക്ഷ അംഗങ്ങൾ ബാനറും പ്ലക്കാർഡുകളുമായി സ്​പീക്കറുടെ ഡയസിന്​ മുന്നിൽ മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു. ശബരിമല വിഷയത്തി​​​​െൻറ പേരിൽ ദിവസവും നിയമസഭാനടപടികൾ സ്​തംഭിപ്പിക്കുന്ന രീതി അംഗീകരിക്കില്ലെന്നും കടുത്ത നടപടിയിലേക്ക്​ നീങ്ങാൻ നിർബന്ധിതനാകുമെന്നും സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ ഒാർമിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കാനാകില്ലെന്ന്​ വ്യക്​തമാക്കി അദ്ദേഹം ചോദ്യം ഉന്നയിക്കാൻ പി.ജെ. ജോസഫിനെയും മറുപടി നൽകാൻ മന്ത്രി ടി.എം. തോമസ്​ ​െഎസക്കിനെയും ക്ഷണിച്ചു. ​േചാദ്യം ഉന്നയിക്കുന്നില്ലെന്ന്​ പി.ജെ. ജോസഫ്​ വ്യക്​തമാക്കി. തുടർന്ന്​ റോഷി അഗസ്​റ്റിൻ, സി.എഫ്​. തോമസ്​, ഡോ. എൻ. ജയരാജ്​ എന്നിവരെ ക്ഷണിച്ചെങ്കിലും അവരും ചോദ്യം ഉന്നയിക്കാൻ തയാറായില്ല. മഞ്ഞളാംകുഴി അലി, ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എന്നിവരെ ക്ഷണിച്ചെങ്കിലും അവരും തയാറായില്ല.

അതിന്​ പിന്നാലെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകാൻ തുടങ്ങിയെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളി ശക്​തമാക്കി. പ്രതിപക്ഷത്തിന്​ ഉപചോദ്യങ്ങൾ ചോദിക്കാമെന്ന്​ സ്​പീക്കർ പ​റഞ്ഞെങ്കിലും അവർ അതിന്​ കൂട്ടാക്കിയില്ല. ഇതിനിടെ സ്​പീക്കറും അംഗങ്ങളും തർക്കത്തിലായി. ഇതിനിടയിൽ പാർലമ​​​െൻററികാര്യ മന്ത്രി എ.കെ. ബാല​േൻറതായി കുറിപ്പ്​ സ്​പീക്കർക്ക്​ ലഭിച്ചു. ഉടൻതന്നെ ചോദ്യോത്തരവേള, ശ്രദ്ധക്ഷണിക്കൽ, സബ്​മിഷൻ എന്നിവ റദ്ദാക്കി മറ്റ്​ നടപടികൾ പൂർത്തിയാക്കി നിയമസഭ പിരിയുന്നതായി സ്​പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.

ഗവർണർ പറഞ്ഞതെങ്കിലും കേൾക്കണം –സ്​പീക്കർ;
ഞങ്ങൾ കസേര മറിച്ചിട്ടിട്ടില്ലെന്ന്​ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്​​ധ​മാ​കു​ന്ന​തി​നി​ടെ സ്​​പീ​ക്ക​ർ​ക്ക്​ ഉ​രു​ള​ക്ക്​ ഉ​പ്പേ​രി​പോ​ലു​ള്ള മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷം. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹ​ളം ആ​രം​ഭി​ച്ച​പ്പോ​ൾ, ‘ജ​ന​ങ്ങ​ൾ ഇ​തെ​ല്ലാം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ലെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ങ്കി​ലും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കേ​ൾ​ക്ക​ണ’​മെ​ന്നു​മാ​യി സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ. എ​ന്നാ​ൽ, ‘ജ​ന​ങ്ങ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ സ്​​പീ​ക്ക​റു​ടെ ക​സേ​ര ത​ള്ളി​യി​ട്ട​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും ത​ങ്ങ​ൾ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്’​ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ ഗ​വ​ൺ​മ​​െൻറി​​​െൻറ കാ​ല​ത്ത്​ ഇ​പ്പോ​ഴ​ത്തെ സ്​​പീ​ക്ക​ർ ഉ​ൾ​പ്പെ​ട്ട അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഡ​യ​സി​ൽ ക​യ​റി ക​സേ​ര മ​റി​ച്ചി​ട്ട സം​ഭ​വം സൂ​ചി​പ്പി​ച്ചാ​യി​രു​ന്ന മു​ന​വെ​ച്ച പ്ര​തി​ക​ര​ണം. നി​യ​മ​സ​ഭ വ്യാ​ഴാ​ഴ്​​ച സ​മ്മേ​ളി​ച്ച​പ്പോ​ൾ​ത​ന്നെ സ്​​പീ​ക്ക​റും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്​​​പോ​രും ത​ർ​ക്ക​വു​മാ​ണു​ണ്ടാ​യ​ത്. ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന രീ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​യും സ്​​പീ​ക്ക​ർ പ​റ​ഞ്ഞു. ഇൗ ​രീ​തി തു​ട​ർ​ന്നാ​ൽ ചെ​യ​റി​ന്​ മ​റ്റ്​ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അം​ഗ​ങ്ങ​ൾ സീ​റ്റി​ൽ പോ​യി​രി​ക്ക​ണ​മെ​ന്ന സ്​​പീ​ക്ക​റു​ടെ ആ​വ​ശ്യം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ള്ളി​യ​തോ​ടെ ​20 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​യ​മ​സ​ഭ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsmalayalam newsmalayalam news onlineSabarimala NewsMalayalam News
News Summary - Protest In Sabha - Kerala News
Next Story