വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണം; വസതിയിലേക്ക് മാർച്ച്
text_fieldsചേർത്തല: കെ.കെ. മഹേശെൻറ ദുരൂഹ മരണം സി.ബി.ഐ അേന്വഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശെൻറ കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് എസ്.എൻ.ഡി.പി സംരക്ഷണ സമിതി മാർച്ച് നടത്തികണിച്ചുകുളങ്ങര മാർക്കറ്റിൽനിന്നാംരംഭിച്ച മാർച്ച് ക്ഷേത്രത്തിന് വടക്കുവശം പൊലീസ് തടഞ്ഞു. ധർണ സംരക്ഷണ സമിതി കൺവീനർ ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.എം. കരുണാകരൻ അധ്യക്ഷത വഹിച്ചു.
മഹേശെൻറ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം
ചേർത്തല: എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മഹേശെൻറ ആത്മഹത്യ കുറിപ്പും സമൂഹ മാധ്യമങ്ങളിലെ എഴുത്തുകളും ഫോൺ കാളുകളും ആർ.ഡി.ഒക്കും പൊലീസിനും കൈമാറിയിട്ടുണ്ട്. കത്തിലുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ തങ്ങൾക്കറിയാം. മരണത്തിന് മുമ്പുള്ള ഫോൺ കാളും ആരുടേതാണെന്നറിയാം. കുറെനാളായി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഏതറ്റംവരെയും പോകും. തലമുറകൾ പിന്നിട്ടാലും പോരാടും. ഡയറിയിൽ കുറെ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ ചെങ്ങന്നൂർ, മാവേലിക്കര യൂനിയനുകളിലെ ക്രമക്കേടും ഉണ്ട്. അനന്തരവൻ അനിലും മകൻ ഹരികൃഷ്ണനും പറഞ്ഞു.
വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണം –ശ്രീനാരായണ സഹോദര ധർമവേദി
ആലപ്പുഴ: മഹേശെൻറ ആത്മഹത്യക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി വെള്ളാപ്പള്ളി നടേശനാണെന്നും അറസ്റ്റ് ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നും ശ്രീനാരായണ സഹോദര ധർമവേദി ആവശ്യപ്പെട്ടു. തന്നെ ഇല്ലാതാക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുെന്നന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് മഹേശൻ ഒരാഴ്ചമുമ്പ് കത്തുനൽകിയിരുന്നു. ആ കത്ത് മുഖവിലക്കെടുത്ത് പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തിയിരുെന്നങ്കിൽ മഹേശന് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുംവരെ സമരം നടത്തും.
സി.ബി.െഎ അന്വേഷിക്കണം –വെള്ളാപ്പള്ളി
ചേർത്തല: കെ.കെ. മഹേശെൻറ മരണം സി.ബി.ഐ അേന്വഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ, -മാവേലിക്കര യൂനിയനുകളിലെ ക്രമക്കേട് അേന്വഷണത്തിൽ മൈക്രോ ഫിനാൻസ് സംസ്ഥാന കോഓഡിനേറ്ററായ മഹേശൻ കുടുങ്ങുമെന്ന ആശങ്കയിലാണ് ആത്മഹത്യ ചെയ്തത്. ഭരണസമിതിയിലെ ചില ശക്തികളാണ് മഹേശനെ പീഡിപ്പിച്ചതെന്നും 31 വർഷത്തെ വിശ്വസ്തനായ ഒരാളെയാണ് നഷ്ടമായതെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംരക്ഷണ സമിതി
കൊല്ലം: മരണം സി.ബി.ഐ അേന്വഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസ് വെള്ളാപ്പള്ളിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ആത്മഹത്യാ കുറിപ്പിലെ പരാമർശങ്ങളും തെളിവായി പരിഗണിക്കണം. സമിതി ഭാരവാഹികളായ ഡി. രാജ്കുമാർ ഉണ്ണി, അഡ്വ.എസ്. ചന്ദ്രസേനൻ, ഡോ.ആർ. മണിയപ്പൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.