ക്യൂ നിൽക്കാതെ മദ്യം വാങ്ങാനാവുംവിധം സൗകര്യമുണ്ടായാൽ പ്രതിഷേധങ്ങൾ അവസാനിക്കും -ഹൈകോടതി
text_fieldsെകാച്ചി: സാധാരണ കടകളിലെന്നപോലെ വരി നിൽക്കാതെ മദ്യം വാങ്ങാനാവുന്ന സ്ഥിതി ഉണ്ടാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പ്രശ്നങ്ങളും നിലനിൽക്കുമെന്ന് ഹൈകോടതി. െബവ്കോ ഔട്ട്ലെറ്റുകൾക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനും നടപടിയെടുക്കണമെന്ന മുൻ ഉത്തരവ് പാലിക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇങ്ങെന വാക്കാൽ പരാമർശിച്ചത്.
ഔട്ട്ലെറ്റുകളുടെയും അവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെയും സൗകര്യക്കുറവ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനടക്കം പരിഹാരം കാണാൻ സൗകര്യം വർധിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
എറണാകുളം എം.ജി റോഡിൽ പുതുതായി തുറന്ന െബവ്കോ ഔട്ട്ലെറ്റിനെതിരെ പ്രദേശവാസികൾ നൽകിയ ഹരജിയും കോടതിയുടെ പരിഗണനക്കെത്തി. ഇതിൽ ബെവ്കോയടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. തുടർന്ന് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.