സിനിമക്കാരുടെ വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കും മാർച്ച്
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ് റ്റിലായതോടെ സിനിമക്കാരുടെ വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മമ്മൂട്ടിയുടെ വീടിന് മുന്നിൽ റീത്ത് െവച്ച് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. സിനിമക്കാരുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് യോഗം മമ്മൂട്ടിയുടെ വീട്ടിൽ നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഇന്നസെൻറ്, ഗണേഷ്, മുകേഷ് എന്നിവരെ സംഘടനയിൽനിന്ന് പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
മമ്മൂട്ടിയുടെ വസതിക്ക് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. അരമണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. സൗത്ത് പൊലീസിെൻറ നേതൃത്വത്തിൽ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തുടർന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് െവച്ച് പ്രതിഷേധിച്ചു. മലയാള സിനിമയെ തകർത്ത താരരാജാക്കന്മാർക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്താണ് സ്ഥാപിച്ചത്.
കാവ്യ മാധവെൻറ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിലേക്ക് യുവമോർച്ച പ്രകടനം നടത്തി. സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇടപെട്ടു. നാഷനലിസ്റ്റ് കേരള കോൺഗ്രസ് നേതൃത്വത്തിൽ ഹൈകോടതി ജങ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. അങ്കമാലിയിൽ ഇന്നസെൻറ് എം.പിയുടെ ഓഫിസിലേക്ക് യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. യുവമോർച്ച പ്രവർത്തകർ ഇന്നസെൻറ് എം.പിയുടെ കോലം കത്തിച്ചു. ദിലീപിെൻറ ഇടപ്പള്ളിയിലെ ‘ദേ പുട്ട്’ റസ്റ്റാറൻറിലേക്ക് അറസ്റ്റ് നടന്ന തിങ്കളാഴ്ച രാത്രി യുവമോർച്ച നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. റസ്റ്റാറൻറിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തിരിച്ചയച്ചു. എന്നാൽ, മമ്മൂട്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ലെന്ന് പി.ടി. തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.