Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്തിൽ ഇരുത്തം...

വിമാനത്തിൽ ഇരുത്തം സിഗ്​ സാഗ്​ പാറ്റേണിൽ; ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും

text_fields
bookmark_border
വിമാനത്തിൽ ഇരുത്തം സിഗ്​ സാഗ്​ പാറ്റേണിൽ; ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ള്‍ക്ക് മി​ക​ച്ച ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും സു​​സ​ജ്ജം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍കും. ഇ​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കി ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ  കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ആ​പ്പും ക്യു.​ആ​ർ കോ​ഡും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ പ്ര​ത്യേ​ക ആ​രോ​ഗ്യ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ത​യാ​റാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ത് ‘ക​രു​ത​ല്‍’ ആ​പ്, എ​റ​ണാ​കു​ള​ത്തേ​ത് ‘ആ​യു​ര്‍ര​ക്ഷാ​ദ ആ​പ്, കോ​ഴി​ക്കോ​ട്ടേ​ത് ‘ആ​ഗ​മ​നം’ ആ​പ് എ​ന്നി​ങ്ങ​നെ​യാ​ണ് പേ​ര്. നോ​ര്‍ക്ക വ​ഴി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രു​ടെ പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. ക്യു.​ആ​ര്‍ കോ​ഡ് വ​ഴി ഇ​വ​രെ​പ്പ​റ്റി വി​വ​ര​ങ്ങ​ള്‍ അ​റി​യാം. ഇ​വ​രെ പി​ന്തു​ട​രാ​നും സാ​ധി​ക്കും. 

ഇ​രു​ത്തം ‘സി​ഗ്​ സാ​ഗ് പാ​റ്റേ​ണി’​ൽ 
എ​ല്ലാ​വ​രേ​യും മാ​സ്‌​ക് ധ​രി​പ്പി​ച്ച് സി​ഗ്​ സാ​ഗ് പാ​റ്റേ​ണി​ലാ​ണ് വി​മാ​ന​ത്തി​ല്‍ ഇ​രു​ത്തു​ക. വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന് 45 മി​നി​റ്റ് മു​മ്പ് വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​ട​ര്‍ന്ന് ക്വാ​റ​ൻ​റീ​നി​ലും പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​നൗ​ണ്‍സ്‌​മ​െൻറു​ണ്ടാ​കും. കൂ​ടാ​തെ സെ​ല്‍ഫ് റി​പ്പോ​ര്‍ട്ട് ഫോ​ര്‍മാ​റ്റും പൂ​രി​പ്പി​ച്ച് ഹെ​ല്‍പ് ഡെ​സ്‌​കി​ല്‍ ന​ല്‍ക​ണം. 

ഒ​രു​സ​മ​യം 20 പേ​ർ
15 മു​ത​ല്‍ 20 പേ​രെ​യാ​ണ് ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ച് ഒ​രേ​സ​മ​യം വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ക്കു​ക. എ​യ്‌​റോ​ബ്രി​ഡ്ജി​ല്‍ ​െവ​ച്ച് താ​പ​നി​ല പ​രി​ശോ​ധി​ക്കും. പ​നി​യു​ണ്ടെ​ങ്കി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ലേ​ക്ക് മാ​റ്റും. പ​നി​യി​ല്ലെ​ങ്കി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​കി​ലേ​ക്ക് വി​ടും. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4 മു​ത​ല്‍ 15 വ​രെ ഹെ​ല്‍പ് ഡെ​സ്‌​കു​ണ്ടാ​കും. 

ഹെ​ല്‍പ് ഡെ​സ്‌​കി​ലെ ഡോ​ക്ട​ര്‍ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ച് പ​നി​യോ മ​റ്റെ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ക​ണ്ടാ​ല്‍ ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ലേ​ക്ക് മാ​റ്റും. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ ഗൈ​ഡി​ങ​്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ല​ഗേ​ജു​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കി ക്വാ​റ​ൻ​റീ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും.

ല​ക്ഷ​ണ​മു​ള്ള​വ​ർ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ 
ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആം​ബു​ല​ന്‍സി​ല്‍ തൊ​ട്ട​ടു​ത്ത കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​ക്കും. ല​ഗേ​ജു​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കി​യ ശേ​ഷം ടാ​ഗ് ചെ​യ്ത് വേ​റൊ​രു വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കും. ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പാ​ര്‍പ്പി​ച്ച​വ​രെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​വ​രി​ലും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​ക്കു​ം. 

207 ആ​ശു​പ​ത്രി​ക​ൾ സ​ജ്ജം
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​ന്‍ പ്ലാ​ന്‍ എ,​ബി,സി ​എ​ന്നി​ങ്ങ​നെ തി​രി​ച്ച് 27 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍പ്പെ​ടെ 207 സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ സ​ജ്ജ​മാ​ക്കി. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ലാ​ന്‍ സി​യി​ല്‍ 125 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും സ​മ്മ​തം അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം  കൂ​ടി​യാ​ല്‍ മ​റ്റെ​ല്ലാം മാ​റ്റി​െ​വ​ച്ച് സം​സ്ഥാ​ന​ത്തെ 27 ആ​ശു​പ​ത്രി​ക​ളെ സ​മ്പൂ​ര്‍ണ കോ​വി​ഡ് കെ​യ​ര്‍ ആ​ശു​പ​ത്രി​ക​ളാ​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യാ​ണി​വ. 

11,084 കി​ട​ക്ക​ക​ൾ, 1679  ഐ.​സി.​യു കി​ട​ക്ക​ക​ൾ
11,084 ഐ​സൊ​ലേ​ഷ​ന്‍ കി​ട​ക്ക​ക​ളും 1679  ഐ.​സി.​യു കി​ട​ക്ക​ക​ളു​മാ​ണ്  സ​ജ്ജ​മാ​ക്കി​യ​ത്. ഒ​രേ​സ​മ​യം 18,000ത്തോ​ളം കി​ട​ക്ക​ക​ള്‍ ഒ​രു​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. ഇ​തു​കൂ​ടാ​തെ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ 462 കോ​വി​ഡ് കെ​യ​ര്‍ സ​െൻറ​റു​ക​ളി​ലാ​യി 16144 കി​ട​ക്ക​ക​ളും സ​ജ്ജ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightexpatriategulf newsKerala News
News Summary - protocol for travelling in flight instructions
Next Story