േപ്രാേട്ടാേകാൾ ലംഘനം; വി. മുരളീധരനെതിരായ പരാതിയിൽ അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: യു.എ.ഇയിൽ നടന്ന വിദേശമന്ത്രിമാരുടെ യോഗത്തിൽ പി.ആർ ഏജൻസി മാനേജരായ യുവതിയെ പെങ്കടുപ്പിച്ചെന്ന പരാതിയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഒാഫിസ് അന്വേഷണമാരംഭിച്ചു. വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (പാസ്പോർട്ട് സേവാ പ്രോഗ്രാം ആൻഡ് ചീഫ് പാസ്പോർട്ട് ഓഫിസർ) അരുൺ കെ. ചാറ്റർജിയിൽനിന്നാണ് പരാതി സംബന്ധിച്ച് റിപ്പോർട്ട് തേടിയത്.
സന്ദർശക വിസയിൽ യു.എ.യിലെത്തിയ സ്മിതമേനോൻ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ വി. മുരളീധരനൊപ്പം പെങ്കടുത്തതാണ് പരാതിക്കിടയാക്കിയത്. മുരളീധരെൻറ അനുമതിയോടെയാണ് പെങ്കടുത്തതെന്ന് സ്മിതമേനോൻ വ്യക്തമാക്കിയിരുന്നു. അതേസമയം, വിദേശകാര്യമന്ത്രിയുടെ ഒൗദ്യോഗികസംഘത്തിൽ സ്മിതമേനോൻ ഇല്ലായിരുന്നു.
സ്വകാര്യസന്ദർശനത്തിനിടയിൽ യുവതി പി.ആർ ഏജൻസി എന്ന നിലയിൽ മുരളീധരനൊപ്പം യോഗത്തിൽ പെങ്കടുക്കുകയും സമ്മേളനവാർത്ത റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. നിലവിൽ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയാണ് സ്മിതമോനോൻ. ഇതു സംബന്ധിച്ച് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.സംഭവം നിയമവിരുദ്ധമാണെന്ന് നയതന്ത്രവിദഗ്ധനും മുൻ അംബാസഡറുമായ കെ.പി. ഫാബിയാൻ വ്യക്തമാക്കി. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് സ്മിതമേനോൻ കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.