രാഷ്ട്രപതിയുടെ സ്വീകരണത്തിൽ പ്രോട്ടോകോൾ ലംഘനം -രമേശ് ചെന്നിത്തല
text_fieldsഹരിപ്പാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ ചേപ്പാട് എൻ.ടി.പി.സി ഹെലിപ്പാഡിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയയും കെ.സി. വേണുഗോപാൽ എം.പിെയയും പ്രോട്ടോകോൾ പാലിക്കാതെ അപമാനിച്ചു. വള്ളിക്കാവ് അമൃതാനന്ദമഠത്തിൽ മാത അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടിക്ക് രാവിലെ 10.30-നാണ് രാഷ്ട്രപതി തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിൽ എത്തിയത്.
രാഷ്ട്രപതിയെ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റിൽ ജനപ്രതിനിധികളെ സർക്കാർ ഉദ്യോഗസ്ഥർക്കും പിന്നിലാക്കിയതാണ് പ്രോട്ടോകോൾ ലംഘനമായത്. കലക്ടര്‍, ജില്ല െപാലീസ്മേധാവി എന്നിവര്‍ക്ക് പിന്നില്‍ ചെന്നിത്തലെയയും കെ.സി. വേണുഗോപാലിെനയും നിര്‍ത്തിയെന്നാണ് പരാതി. ചെന്നിത്തലയും വേണുഗോപാലും അപ്പോൾതന്നെ ഇൗ പാകപ്പിഴ പ്രോട്ടോകോൾ ഒാഫിസറുടെ ശ്രദ്ധയിൽപെടുത്തി. എന്നിട്ടും പരിഹരിക്കാൻ നടപടിയുണ്ടായില്ല. ഇരുവരും പ്രോേട്ടാകാൾ ഒാഫിസറുമായി അൽപനേരം വാഗ്വാദവുമുണ്ടായി.
ഗവർണർ പി. സദാശിവം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, കലക്ടർ ടി.വി. അനുപമ എന്നിവർക്ക് പിന്നിലായാണ് പ്രതിപക്ഷ നേതാവിനും എം.പിക്കും സ്ഥാനം നിർണയിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എച്ച്. നിയാസിനും ഇവർക്കൊപ്പമായിരുന്നു സ്ഥാനം.
കാബിനറ്റ് റാങ്കിലുള്ള ജനപ്രതിനിധികളെേപാലും പരസ്യമായി അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ നടപടിയാണ് അരങ്ങേറിയതെന്നും രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെ ആക്ഷേപിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.