പട്ടിക്കാട് ജാമിഅ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം
text_fieldsപട്ടിക്കാട് (പെരിന്തൽമണ്ണ): പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 58ാം വാര്‍ഷിക, 56ാം സനദ് ദാന സമാപന സമ്മേളനത്തിന് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗരിയിൽ പ്രൗഢോജ്ജ്വല സമാപനം. 295 പേർ മൗലവി ഫാളിൽ ഫൈസി ബിരുദം ഏറ്റുവാങ്ങി കർമപഥത്തിലേക്കിറങ്ങി. വൈകീട്ട് അഞ്ചോടെ സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സനദ് ദാനവും അദ്ദേഹം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. രാജ്യം മുെമ്പങ്ങുമില്ലാത്ത വിധം ഭീഷണികൾ നേരിടുന്ന കാലഘട്ടമാണിതെന്നും ഇസ്ലാമിനെ നശിപ്പിക്കാൻ പരിശ്രമം നടക്കുന്ന ആധുനിക കാലത്ത്, മതത്തിെൻറ ആശയാദർശങ്ങൾ മുറുകെ പിടിച്ച് പണ്ഡിതർ ദൗത്യം നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ് ദാന പ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹ്മദിനുള്ള ആദരം ഭാര്യാപിതാവ് സി.കെ. അബ്ദുസ്സമദ് ഏറ്റുവാങ്ങി. അല്‍ മുനീര്‍ പ്രകാശനം നിര്മാണ് മുഹമ്മദലി ഹാജിക്ക് നല്കി ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
എം.ടി. അബ്ദുല്ല മുസ്ലിയാര്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, കൊയ്യോട് ഉമര്‍ മുസ്ലിയാര്, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്ലിയാര്, അഡ്വ. എം. ഉമര്‍ എം.എൽ.എ, സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ സംസാരിച്ചു. ഹൈദരലി തങ്ങൾ നേതൃത്വം നൽകിയ മജ്ലിസുന്നൂർ ആത്മീയ സദസ്സോടെ സമ്മേളനത്തിന് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.