സിൽവർലൈൻ: എതിർത്താൽ സുധാകരന്റെ നെഞ്ചത്തു കൂടി ട്രെയിൻ ഓടിക്കുമെന്ന് സി.പി.എം നേതാവ്
text_fieldsതൊടുപുഴ: സിൽവർ ലൈനിനെ എതിർത്താൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിൻ ഓടിക്കുമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ്. കെ-റെയിലിനെതിരായ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമിക്കുന്നതെന്നും വർഗീസ് ആരോപിച്ചു.
'യൂത്ത് കോണ്‍ഗ്രസുകാരന്‍ മണ്ണെണ്ണ കൊണ്ടുപോയി എല്ലാവരുടെയും ദേഹത്തേക്ക് ഒഴിക്കുകയാണ്. എല്ലാവരെയും തീവെച്ചുകൊല്ലാന്‍ വേണ്ടി ശ്രമിക്കുകയാണ്. കേരളത്തിന്റെ വികസനം തടയുന്നതിന് ആളുകളെ സംഘടിപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒത്തുചേരുന്നതാണ് ഇപ്പോൾ കാണുന്നത്. കല്ല് ഞങ്ങൾ പിഴുതെടുക്കുമെന്നാണ് സുധാകരൻ പറയുന്നത്. കോൺഗ്രസിനെയാകെ പിഴുതെടുക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ എന്നത് മറക്കരുത്. അതിവേഗ റെയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ വരുന്നത്. തടയാന്‍ വന്നാല്‍ കെ. സുധാകരന്റെ നെഞ്ചത്തുകൂടി കയറ്റിക്കൊണ്ടുപോയി ഓടിക്കും' -വർഗീസ് പറഞ്ഞു.
കെ. സുധാകരനെതിരെ ഇതിന് മുമ്പും സി.വി. വര്‍ഗീസ് രംഗത്തെത്തിയിട്ടുണ്ട്. കെ. സുധാകരനെതിരെ കൊലവിളി പ്രസംഗം നടത്തിയത് അടുത്തിലെ വിവാദമായിരുന്നു. സുധാകരന്‍റെ ജീവിതം സി.പി.എം നൽകുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താൽപര്യമില്ലെന്നുമാണ് ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വർഗീസ് പറഞ്ഞത്.
'സി.പി.എമ്മിന്‍റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തി എന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാരാ നിങ്ങൾ കരുതിക്കോ. സുധാകരൻ എന്ന ഭിക്ഷാംദേഹിക്ക് ഞങ്ങൾ സി.പി.എം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്‍റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്' എന്നാണ് വർഗീസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.