സി.പി.എമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി.എസ്. പ്രശാന്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുൻ സെക്രട്ടറിയും നെടുമങ്ങാെട്ട യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന പി.എസ്. പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിലെത്തിയ പ്രശാന്ത് സി.പി.എമ്മിൽ ചേർന്നിരുന്നു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവർക്കൊപ്പമാണ് പ്രശാന്ത് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് കോൺഗ്രസ് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് വാർത്തസമ്മേളനത്തിൽ പ്രതികരിച്ചതിനെ തുടർന്നാണ് പി.എസ്. പ്രശാന്തിനെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. അച്ചടക്കലംഘനം നടത്തി വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു.
അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ അന്വേഷണസമിതി മുമ്പാകെ സ്ഥാനാർഥികള്‍ ആക്ഷേപം ഉന്നയിച്ച പല പേരുകളും ഉണ്ടെന്നും നടപടിയെടുത്തില്ലെങ്കിലും അവരെ ആദരിക്കരുതെന്നുമാണ് പ്രശാന്ത് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചതാണെമെങ്കില് കെ. മുരളീധരനും വി.എസ്. ശിവകുമാറും വി.ടി. ബല്‍റാമും എം. ലിജുവും ഉൾപ്പെടെ തോറ്റത് എന്തുകൊണ്ടാണെന്നും പ്രശാന്ത് ചോദിച്ചിരുന്നു. ഇനിയൊരു തലമുറമാറ്റത്തിന് നേതൃത്വം മുതിരരുതെന്ന ചില മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ഞങ്ങളില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാകരുതെന്ന ചില നേതാക്കളുടെ പെരുന്തച്ചന് മനോഭാവം മാറണമെന്നും പ്രശാന്ത് തുറന്നടിച്ചു.
മനഃസമാധാനേത്താടെ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ഈ തീരുമാനമെന്നായിരുന്നു സി.പി.എമ്മിൽ ചേർന്ന ശേഷമുള്ള പ്രശാന്തിന്റെ പ്രതികരണം. 'ഒരു ഉപാധിയുമില്ലാതെയാണ് ഇവിടെ എത്തിയത്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും സ്വീകരിക്കും. ജനങ്ങൾക്കൊപ്പം നിലനിൽക്കുന്ന പാർട്ടിയെന്ന നിലക്കാണ് സി.പി.എമ്മിലെത്തിയത്'- പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.