പി.എസ്. ശ്രീധരൻ പിള്ളക്ക് സ്വീകരണം: വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ രാജി
text_fieldsആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങൾ ശക്തമായിരിക്കെ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളക്ക് സ്വീകരണം നൽകിയതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നതയും രാജിയും. രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുേമ്പാൾ പൗരത്വ ഭേദഗതി നിയമെത്ത അനുകൂലിക്കുന്നയാളെ ആദരിക്കുന്നത് ഉചിതമല്ലെന്ന് ഒരുവിഭാഗം നേരത്തേ നേതൃത്വത്തെ അറിയിച്ചിരുന്നതായി പറയുന്നു. ഇത് പരിഗണിക്കാതെ സ്വീകരണം നൽകിയതിൽ പ്രതിഷേധിച്ചാണ് ചിലർ രാജിവെച്ചത്. ഭാരവാഹിത്വം രാജിവെക്കുന്ന വിവരം പലരും സമൂഹമാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്.
ജില്ല സെക്രട്ടറി നസീർ പുന്നക്കൽ, സംസ്ഥാന സമിതിയംഗവും അരൂക്കുറ്റി യൂനിറ്റ് പ്രസിഡൻറുമായ സക്കീർ മുഹമ്മദ്, ജില്ല എക്സിക്യൂട്ടീവ്അംഗം വാഹിദ് തഴകത്ത് എന്നിവരാണ് രാജിെവച്ചത്. ആലപ്പുഴ കാർമൽ ഹാളിൽ നടന്ന സ്വീകരണ പരിപാടിയിൽനിന്ന് ഒരുവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. ജി.എസ്.ടി, നോട്ടുനിരോധനം എന്നിവയിലൂടെ വ്യാപാരികളുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തിയ ഭരണകൂടത്തിെൻറ വഴിവിട്ട നടപടികളെ പിന്തുണക്കുന്നയാളെ ഭരണകൂട വിരുദ്ധ വികാരം രൂക്ഷമായ വേളയിൽ ആദരിച്ചതിനെയും ഇവർ ചോദ്യം ചെയ്യുന്നു. വരുംദിവസങ്ങളിലും നിരവധിപേർ രാജിവെക്കുമെന്ന് ഇവർ പറയുന്നു.
സ്വീകരണ പരിപാടി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പ്രസിഡൻറുമായ രാജു അപ്സര അധ്യക്ഷത വഹിച്ചു. ‘വ്യാപാരികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി നിര്‍വഹിച്ചു.
രാജ്യത്ത് വിവിധ ജാതി മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്നത് ഒരു പാര്‍ട്ടിയുടേയോ ഭരണഘടനയുടേയോ അടിസ്ഥാനത്തിലല്ല, മറിച്ച് ഇന്ത്യയുടെ മഹത്തായ കാഴ്ചപ്പാടുകൊണ്ടാണെന്ന് മറുപടി പ്രസംഗത്തിൽ ശ്രീധരന്‍പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.