സി.പി.എമ്മിെൻറ ഭരണഘടനയല്ല നടപ്പിലാക്കേണ്ടതെന്ന് പി.എസ് ശ്രീധരൻപിള്ള
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ ഭരണഘടനയല്ല ശബരിമലയിൽ നടപ്പിലാക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. മുൻവിധിയോടെയാണ് ശബരിമല വിഷയത്തെ സർക്കാർ സമീപിച്ചത്. തിരക്കഥക്കനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോവുന്നത്. ശബരിമല വിഷയത്തിലെ സർവകക്ഷി യോഗം പ്രഹസനമായിരുന്നുവെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
പുന:പരിശോധന ഹരജി പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കാതിരിക്കാൻ സർക്കാറിന് സാധിക്കും. എന്നാൽ, പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇൗയൊരു സാഹചര്യത്തിൽ വിശ്വാസികൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അതിന് ബി.ജെ.പി പിന്തുണ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി സഹന സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.