ശബരിമല: പറഞ്ഞത് സമാധാനപരമായി സമരം ചെയ്യാനുള്ള സുവര്‍ണാവസരമെന്നായിരുന്നു -പി.എസ്. ശ്രീധരന്‍ പിള്ള
text_fieldsചെറുകോല്‍പ്പുഴ: ശബരിമല സമരകാലത്ത് സമാധാനപരമായി സമരം ചെയ്യാനുള്ള സുവര്‍ണാവസരമാണ് നമുക്ക് ലഭിച്ചത് എന്നായിരുന്നു താൻ പറഞ്ഞതെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. അത് ദുർവ്യാഖ്യാനം ചെയ്താണ് തെൻറ പേരിൽ കേെസടുത്തതെന്നും അദ്ദേഹം പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിെൻറ 109ാം സമ്മേളനത്തിെൻറ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ നടപ്പാക്കിയതല്ല യഥാർഥ നവോത്ഥാനം. ശബരിമല വീണ്ടും ചര്ച്ചവിഷയമായതിെൻറ കാരണം അറിയില്ല. ശബരിമല വിഷയകാലത്ത് അഭിപ്രായം പറഞ്ഞതിെൻറ പേരില്‍ തെൻറ സന്നത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി തനിക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. കോടതി വിധികള്‍ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും. ഭൗതികതയും ആത്മീയതയും ഒത്തുചേര്‍ന്ന ഒരുപ്രയാണത്തിന് നമുക്ക്് സാധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻറ് പി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കല ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമാപന സേന്ദശം നല്‍കി. മഹാമണ്ഡലം ജോയൻറ് സെക്രട്ടറിമാരായ ഡി. രാജഗോപാല്‍, അനൂപ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അയിരൂര്‍ ചെറുകോല്‍പ്പുഴയിലെ പമ്പാ മണപ്പുറത്ത് എട്ടുനാള്‍ നീണ്ട ആധ്യാത്മിക കൂട്ടായ്മ ഞായറാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.