തന്ത്രി വിളിച്ചത് നിയമോപദേശത്തിന് -ശ്രീധരൻ പിള്ള
text_fieldsതിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവമോർച്ച യോഗത്തിൽ താൻ നടത്തിയ പ്രസംഗം പ്രവർത്തകരെ ഉത്തേജിപ്പിക്കാനായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമലയിൽ ബി.ജെ.പിക്ക് രാഷ്ടീയലക്ഷ്യം ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്?. പ്രസംഗം രഹസ്യമായിരുന്നില്ല. മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. ഞായറാഴ്ച നടത്തിയ പ്രസംഗം തിങ്കളാഴ്ച വിവാദമാക്കിയത് മാധ്യമ പ്രവർത്തകർക്കിടയിലെ സി.പി.എം ഫ്രാക്ഷനാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ പലതവണ ശ്രീധരൻപിള്ള ക്ഷുഭിതനായി. ചില ചോദ്യങ്ങളോട് പരിഹാസവും ഒഴിഞ്ഞുമാറലുമായിരുന്നു.
ഹിഡൻ അജണ്ടയിൽനിന്ന് മാധ്യമങ്ങളെ സ്വതന്ത്രമാക്കണം. ബി.ജെ.പിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ട്. അഭിഭാഷകനെന്ന നിലയിൽ സി.പി.എം അടക്കം എല്ലാ പാർട്ടികളെയും സഹായിച്ചിട്ടുണ്ട്, നിയമോപദേശം നൽകിയിട്ടുണ്ട്. നിയമസഭയിൽ നടന്ന അക്രമത്തിൽ ഉന്നത സി.പി.എം നേതാക്കൾ തെൻറ ഉപദേശം തേടിയിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പോലും സി.പി.എം തെൻറ നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. അതുപോലെ നിയമോപദേശത്തിനാണ് ശബരിമല തന്ത്രി വിളിച്ചത്. അഭിഭാഷകൻ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും തെൻറ കടമയാണ് ചെയ്തത്.
സി.പി.എമ്മില്പെട്ടവര് വ്യക്തിപരമായി മതപരമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കരുതെന്നും അതിന് പ്രചാരണം നടത്തണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് രേഖയില്‍ പറയുന്നുണ്ട്. ഈ നിലപാടില്‍ പാര്‍ട്ടി മാറ്റം വരുത്തിയോ എന്നും അദ്ദേഹം ചോദിച്ചു.
തുലാമാസ പൂജക്കിടെ ശബരിമലനട അടച്ചിടാനുള്ള തന്ത്രിയുടെ നീക്കം താനുമായി ആലോചിച്ചായിരുെന്നന്നാണ് ശ്രീധരൻ പിള്ള യുവമോർച്ച യോഗത്തിൽ പറഞ്ഞത്. ശബരിമല ബി.ജെ.പിക്ക് സുവര്‍ണാവസരമാണെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.