പിണറായിയും കോടിയേരിയും സമനില തെറ്റിയ അവസ്ഥയിൽ -ശ്രീധരൻ പിള്ള
text_fieldsതലശ്ശേരി: ശബരിമലയിൽ സ്ത്രീകളെ കയറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തിയതു മുതലുള്ള മുഴുവൻ കാര്യങ്ങളും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം. തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അക്രമവും ഭരണവും ഒരുമിച്ചുകൊണ്ടുപോകാനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമനില തെറ്റിയ അവസ്ഥയിലാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവർ പാർട്ടി ഗുണ്ടകളെ പോറ്റുന്നവരായി മാറിയിരിക്കുന്നു. അക്രമത്തിന് സി.പി.എം നേതാക്കൾതന്നെ പ്രോത്സാഹനം നൽകുന്ന കാഴ്ചയാണുള്ളത്. ബി.ജെ.പി പ്രവർത്തകർ രണ്ടാംതരം പൗരന്മാരല്ല. സി.പി.എം അക്രമത്തിലൂടെ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പ്രധാനമന്ത്രിയുടെയും കേന്ദ്ര നേതൃത്വത്തിെൻറയും ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരിയിൽ ബോംബേറിലും അക്രമത്തിലും തകർന്ന ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളായ വി. മുരളീധരൻ എം.പി, എൻ. ഹരിദാസ്, കൊളക്കാട്ട് സി. ചന്ദ്രശേഖരൻ, റിത്വിൻ എന്നിവരുടെ വീടുകൾ ശ്രീധരൻപിള്ള സന്ദർശിച്ചു. ബി.ജെ.പി നേതാക്കളായ പി. സത്യപ്രകാശ്, കെ. രഞ്ജിത്ത്, എൻ. ഹരിദാസ്, അഡ്വ. വി. രത്നാകരൻ, എം.പി. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.