മുസ്ലിംവിരുദ്ധ വർഗീയ പ്രസംഗം: കുറ്റം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കും -ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: ആറ്റിങ്ങലിൽ മുസ്ലിംവിരുദ്ധ വർഗീയ പ്രസംഗം നടത്തിയതിന് പൊലീസ് ചുമത്തിയ കേസിൽ കോടതിയിൽ കു റ്റം തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ആരോപണങ ്ങൾക്ക് പിന്നിൽ സി.പി.എമ്മിെൻറയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയാണെന്നും കോഴിക്കോട് പ്ര സ്ക്ലബിെൻറ ‘ലോക്സഭ 2019’ മുഖാമുഖം പരിപാടിയിൽ ശ്രീധരൻ പിള്ള പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി സർക്കാർ വേട്ടയാടുകയാണ്. വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം തുടരാൻ അർഹനല്ല. ൈദവത്തിെൻറയും കോടതിയുടെയും മുന്നിൽ കുറ്റക്കാരനാവില്ലെന്ന് ഉറപ്പുണ്ട്. മതസ്പർധ വളർത്തുന്ന ഒരു വാക്കും ആറ്റിങ്ങലിലെ പ്രസംഗത്തിലില്ല. കുറ്റം ചെയ്തില്ലെന്ന് തെളിഞ്ഞാൽ, കേസ് നൽകിയ സി.പി.എം നേതാവ് വി. ശിവൻകുട്ടി പൊതുജീവിതം അവസാനിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ബാലാക്കോട്ടിൽ സൈന്യത്തിെൻറ തിരിച്ചടിയിൽ മരിച്ചവരുടെ വിവരങ്ങൾ വെളിെപ്പടുത്തണമെന്നും കണക്കെടുക്കണമെന്നും രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സാം പിത്രോഡ ആവശ്യപ്പെട്ടിരുന്നു.
മരിച്ചവരെ തിരിച്ചറിയാനും മറ്റും ഇൻക്വസ്റ്റ് അഥവാ പ്രേതപരിശോധന നടത്തണമെന്നാണ് താൻ പറഞ്ഞത്. ഒരു മതത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. കൊല്ലെപ്പട്ട ഭീകരവാദികളെക്കുറിച്ച് പറഞ്ഞാൽ മതസ്പർധയുണ്ടാക്കലും ചില മതങ്ങളെ അപമാനിക്കലുമാണെന്ന് പറയുന്ന കോൺഗ്രസിെൻറയും ഇടുതുപക്ഷത്തിെൻറ മനഃസ്ഥിതിയാണ് അപകടകരം. പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ വിജയിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.