Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right130 കോടി ജനങ്ങൾ...

130 കോടി ജനങ്ങൾ ചെയ്യുന്നതിന്​ മോദി ഉത്തരം പറയണോ? -ശ്രീധരൻ പിള്ള

text_fields
bookmark_border
130 കോടി ജനങ്ങൾ ചെയ്യുന്നതിന്​ മോദി ഉത്തരം പറയണോ? -ശ്രീധരൻ പിള്ള
cancel

തൃശൂർ: രാജ്യത്തെ 130 കോടി ജനങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്ക്​ നരേന്ദ്രമോദി ഉത്തരം പറയണോ എന്ന്​ ബി.ജെ.പി സംസ്​ഥ ാന അധ്യക്ഷൻ എസ്​. ശ്രീധരൻ പിള്ള. ജയ്​​്ശ്രീറാം വിളിക്കാഞ്ഞതി​ന്​ യു.പി യിൽ 15 കാരനെ തീകൊളുത്തി കൊന്ന സംഭവത്തെക ്കുറിച്ച്​ വാർത്തസമ്മേളനത്തിൽ ആരാഞ്ഞപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങള ാണ്​ ഇവയെല്ലാം. അവ ബി.ജെ.പിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതിൽ അർഥമി​ല്ലെന്ന്​​ ​അദ്ദേഹം പറഞ്ഞു.

ജന ങ്ങളുടെ വൈകാരികമായ പ്രശ്നങ്ങളുമായി ബന്ധ​െപ്പട്ട്​ ഇതൊക്കെയുണ്ടാകും. ഇങ്ങനെയുള്ള പ്രശ്​നങ്ങളിൽ നരേന്ദ്രമോദി കുറ്റക്കാരനാണെന്ന്​ പറയുന്നതിൽ അർഥമില്ല. വർഗീയ കലാപങ്ങൾ നാലിലൊന്നായി ചുരുങ്ങിയ കാലഘട്ടമാണിത്​. 130 കോടി ജനങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്ക്​ നരേന്ദ്രമോദി ഉത്തരം പറയണമെന്ന്​ പറയുന്നതിൽ അർഥമില്ല. ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിൽ ജനങ്ങളെ പല തട്ടിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.

എസ്​.ഡി.പി.​െഎ നടത്തുന്ന രാഷ്​ട്രീയ കൊലപാതകങ്ങൾക്ക്​ പശ്ചാത്തലമൊരുക്കുന്നതിൽ ഇരുമുന്നണികൾക്കും പങ്കുണ്ടെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. ഇവർ അവസരത്തിലും അനവസരത്തിലും എസ്​.ഡി.പി.​െഎ.യുമായി കൂട്ടുകൂടിയതി​​െൻറ ഫലമാണ്​ പുന്ന നൗഷാദ്​ വധം പോലെയുള്ള കൊലപാതകങ്ങൾ​. എറണാകുളം മഹാരാജാസ്​ കോളജിൽ അഭിമന്യു വധക്കേസ് പ്രതികളായ​ എസ്​.ഡി.പി.​െഎ ക്കാരെ ഇപ്പോഴും അറസ്​റ്റ്​ ചെയ്​തിട്ടില്ല. അതിൽ അലംഭാവം കാണിച്ചു​. വോട്ട്​ ബാങ്കിനെ പ്രീണിപ്പിക്കുന്ന സമീപനമാണിത്​. പുന്ന സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

പുന്ന സംഭവത്തിലുള്ള കെ.പി.സി.സി പ്രസിഡൻറി​​​െൻറ പ്രസ്​താവനയിൽ എസ്​.ഡി.പി.​െഎയെ പേരെടുത്ത്​ പറയുന്നില്ലെന്ന്​ ചൂണ്ടിക്കാണിച്ചപ്പോൾ അത്​ സ്വാഭാവികമാണെന്നും ഒന്നിലും വ്യക്തതയില്ലാത്ത പാർട്ടിയാണ്​ കോൺഗ്രസെന്നും മുത്തലാഖിൽ കേരള എം.പി മാരുടെ സമീപനം പ്രതി​ഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsps sreedharan pillaimalayalam news
News Summary - PS Sreedharan Pillai Narendra Modi -Kerala News
Next Story