വസ്ത്രധാരണം അടിസ്ഥാനപരമായ അവകാശം; പര്‍ദ്ദ പരാമർശത്തിൽ സി.പി.എമ്മിനെതിരെ ശ്രീധരന്‍പിള്ള
text_fieldsതിരൂര്‍: കള്ളവോട്ട് ചെയ്തതിെൻറ പേരിലുള്ള റീപോളിങ് കേരളത്തിന് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ എല്‍.ഡി.എ ഫും യൂ.ഡി.എഫും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള അഭിപ്ര ായപ്പെട്ടു. പൊന്നാനി ലോക്‌സഭ മണ്ഡലം ബി.ജെ.പി പ്രവര്‍ത്തകയോഗം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സി.പി.എം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കടുത്ത നിരാശയിലാണ് സി.പി.എം നേതാക്കള്‍. അതുകൊണ്ടാണ് കമ്യൂണസത്തിെൻറ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നത്. ന്യൂനപക്ഷ പ്രീണനത്തിെൻറ വക്താക്കളായിരുന്നു അടുത്തകാലം വരെ സി.പി.എം. എന്നാല്‍ ഇന്ന് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അവരാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സി.പി.എം ഉഴുതു മറിച്ച മണ്ണില്‍ യു.ഡി.എഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പർദ വിഷയത്തില്‍ സി.പി.എം ഇപ്പോള്‍ എടുക്കുന്ന നിലപാട്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സിപിഎമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്.
ജനാധിപത്യത്തില്‍ നിന്ന് വ്യതിചലിച്ച് നടന്നതുകൊണ്ടാണ് അവര്‍ക്ക് ഈ ഗതികേടുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം 23ന് പുറത്തുവരുമ്പോള്‍ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നും മോദിയെ താഴെയിറക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കൊക്കെ 23ാം തീയതി സമ്മാനിക്കുക നിരാശയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ ദേശീയ കൗണ്‍സിലംഗം കെ. ജനചന്ദ്രന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍, പൊന്നാനി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രൊഫ. വി.ടി. രമ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.