സമുദായങ്ങൾ പരസ്പരം പഴിക്കുന്നതിൽ അർഥമില്ലെന്ന് പി.എസ്. ശ്രീധരൻപിള്ള
text_fieldsകൊച്ചി: സമുദായങ്ങൾ പരസ്പരം പഴിക്കുന്നതിൽ അർഥമില്ലെന്നും കേരളത്തിെൻറ സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് പോകരുതെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് എറണാകുളത്ത് സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക സഭയിലെ വൈദികർ യേശു എന്ന ആശയത്തിനായി ജീവിതം സമർപ്പിച്ചവരാണ്. അവരുടെ വാക്കുകളിൽ സമുദായ താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിെൻറ പേരിൽ വിവാദം അരുതെന്നും വിട്ടുവീഴ്ച വേണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
മുസ്ലിം സമുദായത്തിെൻറയും ലീഗിെൻറയും അതിര് ലംഘിക്കാതെ തന്നെ മറ്റ് സമൂഹങ്ങളിലേക്ക് കടന്നുചെല്ലാൻ സാധിച്ചയാളാണ് സി.എച്ച്. കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി പൊതു അവധിയാക്കാൻ തീരുമാനിച്ചത് സി.എച്ച് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
പരസ്പരം യോജിക്കാത്ത രാഷ്ട്രീയത്തിൽ പ്രവർത്തിക്കുേമ്പാഴും അന്യോന്യം സലാം പറയാനും ഹൃദയബന്ധം കൈമാറാനും സി.എച്ചിനോടൊപ്പം കഴിഞ്ഞിരുന്നു. ആ സ്നേഹത്തിെൻറ മർമം കേരളം കാത്തു സൂക്ഷിക്കണമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.