ശബരിമലയിൽ പൊലീസ് മനുഷ്യാവകാശ ധ്വംസനം നടത്തുന്നു- ശ്രീധരൻ പിള്ള
text_fieldsപത്തനംതിട്ട: രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് പൊലീസ് ശബരിമലയിൽ നടത്തുന്നെതന്ന് ബി.ജെ.പി സംസ ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള. ചരിത്രത്തിലെ ദുരന്തമായ അധ്യായമാണിത്. ശബരിമലയിലെത്തിയ ഭക്തർക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. ശാന്തികിട്ടും വിധം ആരാധന നടത്താനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. ക്ഷേത്രത്തിെൻറ ദൈനംദിന കാര്യങ്ങളില്‍ കടന്നുകയറിയതിന് സര്‍ക്കാര്‍ മാപ്പ് ചോദിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുമെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്ന കാഴ്ച്ചപ്പാടോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കാരണവശാലും മതപരമായ പരിപാടികൾ സംഘടിപ്പിക്കാനോ അനുവർത്തിക്കാനോ പാടില്ലെന്നത് കേരളത്തിലെ പാർട്ടി പ്രവർത്തകർ ലംഘിക്കുന്നുവെന്ന് സി.പി.എം കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലെ പ്രമേയത്തിൽ പറയുന്നു. വ്യക്തിപരമായി മതപരമായ ആചാരങ്ങൾ അനുവർത്തിക്കരുതെന്നും പ്രമേയത്തിലുണ്ട്. അതുകൊണ്ടു തന്നെയാണ് ശബരിമല വിധി വന്നയുടൻ അത് നടപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയതെന്ന് സംശയിക്കുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു. വിധിന്യായത്തെ മറയാക്കി സി.പി.എം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് ശബരിമലയിൽ നടന്ന പ്രതിഷേധ സംഭവങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചാൽ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.