മെഡിക്കൽ കോഴ: ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: മെഡിക്കൽകോളജ് അഴിമതി ആേരാപണം തികച്ചും വ്യക്ത്യധിഷ്ഠിതമാണെന്നും ഇതുസംബന്ധിച്ച് സർക്കാർ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ബി.ജെ.പി. കോർ കമ്മിറ്റിക്കും സംസ്ഥാന നേതൃയോഗത്തിനും ശേഷം നടത്തിയ വാർത്തസേമ്മളനത്തിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഇക്കാര്യം അറിയിച്ചത്.
പാർട്ടിയുടെ സമുന്നത നേതാക്കളിലൊരാളായ എം.ടി. രമേശ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തിന് അഴിമതിയിൽ വിദൂരബന്ധം പോലുമില്ലെന്നുമുള്ള നിഗമനത്തിലാണ് യോഗം എത്തിച്ചേർന്നത്. ഇൗ വിഷയത്തിൽ ധാർമികമായ എല്ലാ നടപടികളും ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന നിയമപരമായ നടപടികളുമായി പൂർണമായും സഹകരിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സഹകരണസെൽ കൺവീനർ ആർ.എസ്. വിനോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനുപുറമെ ബി.ജെ.പിയിലെ ഒരു നേതാവും ഇൗ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ല. അതിനുള്ള തെളിവുകൾ ആർക്കും ഹാജരാക്കാമെന്നും നേതാക്കൾ പറഞ്ഞു.
ബി.ജെ.പിക്കെതിരെ ചെയ്യാത്ത കുറ്റങ്ങളുടെ പേരിലുള്ള വിവാദങ്ങളാണുണ്ടായതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യാനാകില്ലെന്ന നിലപാടാണ് പാർട്ടി േയാഗം കൈക്കൊണ്ടത്. ഇൗ സംഭവത്തിൽ സർക്കാർ വിജിലൻസ് അന്വേഷണം നടത്തുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇൗ വിഷയത്തിൽ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാൻ അതിനെയും ബി.ജെ.പി പിന്തുണക്കും. സംസ്ഥാന സർക്കാർ ഏജൻസി നടത്തുന്ന അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കുമെന്ന് അേദ്ദഹം പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും പാർട്ടി ചെയ്യുന്നതും വ്യക്തി ചെയ്യുന്നതും വ്യത്യസ്തമാണ്. ഇവിടെ വ്യക്തിയാണ് കുറ്റം ചെയ്തിട്ടുള്ളത്. ഒരു വ്യക്തി കുറ്റം ചെയ്താൽ എന്ത് നടപടി കൈക്കൊള്ളാൻ കഴിയുമോ അത് പാർട്ടി നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. സംശുദ്ധമായ പൊതുജീവിതത്തിൽ നിൽക്കുന്ന സമുന്നത നേതാവ് എം.ടി. രമേശിെൻറ പേര് പ്രചരിക്കപ്പെട്ടതിൽ യോഗം ദുഃഖം രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് ചോർന്നതുൾപ്പെടെ യോഗം ചർച്ച ചെയ്തെടുത്ത തീരുമാനങ്ങൾ ദേശീയനേതൃത്വത്തിന് കൈമാറും. ബി.ജെ.പിക്കോ മറ്റൊരു നേതാവിനോ ഇൗ അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിക്കെതിരായി ഭരണപരമായ ഒരു അഴിമതിയും ഉന്നയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.