Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില സമുദായക്കാർ...

ചില സമുദായക്കാർ ബി.ജെ.പിയിലേക്ക് വരുന്നത് അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി- ശ്രീധരൻപിള്ള

text_fields
bookmark_border
ചില സമുദായക്കാർ ബി.ജെ.പിയിലേക്ക് വരുന്നത് അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി- ശ്രീധരൻപിള്ള
cancel

കൊച്ചി: ചില സമുദായങ്ങളിൽപെട്ടവർ അടുത്തിടെയായി ബി.ജെ.പിയിലേക്ക് വരുന്നത് അവരുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണെന ്ന്​ അറിയാമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പക്ഷേ, അത്​ നോക്കുന്നില്ല. ആളെക്കിട്ടുകയാണ്​ പ്രധാനം. ബി.ജെ.പി അംഗത്വ കാമ്പയിന്​ മുന്നോടിയായി വിവിധ മോർച്ചകളുടെ സംസ്ഥാനതല ശിൽപശാല കൊച്ചിയിൽ ഉദ്ഘാടനം ചെ യ്യവേയാണ് ശ്രീധരൻപിള്ളയുടെ പരാമർശം.

സദസ്സിലെ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിയാതെയാണ്​ അദ്ദേഹം പ്രവർ ത്തകർക്ക്​ മുന്നിൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്​. കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന്​ ചിലരെ കേരളത്തിൽനിന്ന് വി.വി.ഐ.പിയായി പങ്കെടുപ്പിക്കണമെന്ന് ദേശീയ അധ്യക്ഷൻ വിളിച്ചുപറഞ്ഞു. അവരുടെ പേരൊന്നും പറയുന്നില്ല. നമുക്ക് എതിരെ പ്രവർത്തിച്ചവരാണ്. അവരൊക്കെ 24 മണിക്കൂറിനകം ബി.ജെ.പിയിലേക്ക്​ വരാൻ തയാറായി.

ആര് പാർട്ടിയിലേക്ക് വന്നാലും തങ്ങളുമായി ലയിക്കുകയല്ലാതെ മലീമസമാക്കാൻ കഴിയില്ല. ഒരു കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുതന്നെ വിളിച്ച് ബി.ജെ.പിയിൽ അംഗത്വം ആവശ്യപ്പെട്ടു. പേരുകൊണ്ട് അയാൾ മുസ്​ലിമാണ്. ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന് കാര്യമായ തകർച്ചയുണ്ടായിട്ടില്ല. അതിനെക്കുറിച്ച് പഠിക്കണം. സ്വയം വിമർശനവും പ്രധാനമാണ്. ശബരിമല വിഷയത്തി​​െൻറ പശ്ചാത്തലത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പ്രസംഗം ഇത്രയും എത്തിയപ്പോൾ മാധ്യമങ്ങളുണ്ടെന്ന് കാണിച്ച്​ യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു കുറിപ്പ് നൽകി. ഒരുനിമിഷം സ്തബ്​ധനായിനിന്ന ശേഷം മാധ്യമങ്ങൾകൂടി കേൾക്കാനാണ് പറയുന്നതെന്നായി ശ്രീധരൻപിള്ള. ജാതിയും മതവും രാഷ്​ട്രീയവുമില്ലാതെ ആളുകളെ പാർട്ടിയിലെത്തിക്കണമെന്നും ട്ര​​െൻറ് മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം തുടർന്ന്​ പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വിവിധ മോർച്ചകളുടെ സംസ്ഥാന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ps sreedharan pillai
News Summary - ps sreedharan pillai
Next Story