പി. സദാശിവത്തിെൻറ പ്രവർത്തനത്തിൽ അതൃപ്തിയില്ല -പി.എസ്. ശ്രീധരൻപിള്ള
text_fieldsകോഴിക്കോട്: ലിംഗനീതിക്കായുള്ള പോരാട്ടത്തിന് മന്ത്രിസ്ഥാനം ഉൾപ്പെടെ വലിച്ചെറിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിൽ ഈ കാലഘട്ടത്തിലെ വലിയ പ്രതീകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പുരോഗമന സ്വഭാവമുള്ള നവോത്ഥാന നായകനായ ഒരാൾ ഗവർണറായി വരുന്നതിൽ ബി.ജെ.പിയും കേരളജനതയും വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. നിലവിലെ ഗവർണർ പി. സദാശിവത്തിെൻറ പ്രവർത്തനത്തിൽ എതിർപ്പോ അതൃപ്തിയോ പാർട്ടിക്കില്ല.
പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ട്. സ്ഥാനാർഥി നിർണയ കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച് സ്ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചക്കു ശേഷമുണ്ടാവുമെന്നാണ് പ്രതീക്ഷ. കെ.എം. മാണിയുടെ സഹോദരപുത്രൻ അഡ്വ. ജോൺസൺ തോമസ് ഉൾപ്പെടെയുള്ളവർ പാർട്ടി അംഗത്വമെടുത്തത് ശുഭസൂചനയാണ്. മെംബർഷിപ് കാമ്പയിെൻറ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ബി.ജെ.പിയുടെ അംഗത്വ സംഖ്യ 15 ലക്ഷത്തിൽനിന്ന് 65 ശതമാനത്തോളം വർധിച്ച് 24 ലക്ഷമായി ഉയർന്നതായി ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.