ശബരിമല വിൽപനച്ചരക്കല്ല -ശ്രീധരൻപിള്ള
text_fieldsകോന്നി: ശബരിമല ആത്മാവാണെന്നും അത് വിൽപനച്ചരക്കല്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എൻ. ശ്രീധരൻ പിള്ള കോന്നിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസി സമൂഹത്തിെൻറ ആവശ്യത്തിന് അവസാന ശ്വാസംവരെ നിലകൊള്ളും. ഇനിയും ശബരിമലയുടെ പേരിൽ ചർച്ച നടത്തി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നില്ല. ഒാരോ തെരഞ്ഞെടുപ്പിലും എൻ.എസ്.എസും എസ്.എൻ.ഡി.പിയും അവരുടെ നിലപാടുകൾ പറയാറുണ്ട്. കോന്നി മണ്ഡലത്തിൽ വിവിധ സാമുദായിക സംഘടനകൾ ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. മുന്നണി സംവിധാനത്തിൽ ഘടകകക്ഷികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചെറുവള്ളിയിലെ പുതിയ എയർപോർട്ട് പ്രഖ്യപനം തട്ടിപ്പാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സഭാ വിശ്വാസികളുടെ വോട്ട് തട്ടാനാണ് ശ്രമം. ഭൂമിയെ സംബന്ധിച്ച് തർക്കം നിലനിൽക്കുമ്പോൾ സ്ഥലം ഏറ്റെടുക്കുന്നതിൽ വൻ അഴിമതിയാണുള്ളതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.