ശ്രീധരന്‍ പിള്ള ഇന്ന് ബി.ജെ.പിയില്‍ നിന്ന് രാജിവെക്കും
text_fieldsകൊച്ചി: പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവര്‍ണറാ യി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. കൊച്ചിയിലെ സംഘ് പരിവാർ കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിച്ചു.
തൻെറ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കും. രാഷ്ട്രപതി നിര്‍ദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നത്. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.