ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടറായി ഡോ. പി.എസ്. ശ്രീകല ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിത ഡയറക്ടറായി ഡോ. പി.എസ്. ശ്രീകല തിരുവനന്തപുരം നളന്ദയിലെ ആസ്ഥാന ഓഫിസിലെത്തി ചുമതലയേറ്റു.
സാക്ഷരത മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ മലയാളംവിഭാഗം അസോസിയേറ്റ് പ്രഫസറുമാണ്. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ, വനിതാസഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇ.എം.എസിന്റെ ഭാഷാസാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനത്തിൽ യു.ജി.സി ഫെലോഷിപ്പോടെ പിഎച്ച്.ഡി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.