പി.എസ്.സി: പ്രായപരിധിയുെട അടിസ്ഥാനതീയതി നിശ്ചയിക്കുന്നതിൽ പുനഃപരിശോധന വേണമെന്ന്
text_fieldsകൊച്ചി: പബ്ലിക് സർവിസ് കമീഷൻ മുഖേന നിയമനത്തിന് അപേക്ഷിക്കാനുള്ള ഉദ്യോഗാർഥികളുടെ കുറഞ്ഞ പ്രായം കണക്കാക്കാ ൻ അടിസ്ഥാന തീയതി നിശ്ചയിക്കുേമ്പാൾ അർഹരെ പരിഗണിക്കാനാവുംവിധം പുനഃപരിശോധന ആവശ്യമെന്ന് ഹൈകോടതി. ഒാരോ തസ് തികയുടെയും വിജ്ഞാപന തീയതിയോ അപേക്ഷ നൽകാനുള്ള അവസാന തീയതിയോ കുറഞ്ഞ പ്രായം കണക്കാക്കാൻ മാനദണ്ഡമാക്കുന്നതല്ലേ ഉചിതമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഇ
ക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ നിലപാട് തേടിയശേഷം വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ജനുവരി ഒന്നിന് കുറഞ്ഞ പ്രായപരിധിയായ 22 വയസ്സ് പൂർത്തിയാകാത്തതിെൻറ പേരിൽ പി.എസ്.സിയുടെ ഇംഗ്ലീഷ് അസി. പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനാകാതെ വന്ന കൊല്ലം ഓച്ചിറ സ്വദേശിനി ആർ. ചന്ദന നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2019 മേയിൽ ഹരജിക്കാരിക്ക് 22 വയസ്സ് പൂർത്തിയായശേഷം ഡിസംബറിലാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, 2019 ജനുവരി ഒന്നാണ് കുറഞ്ഞ പ്രായപരിധിക്കുള്ള അടിസ്ഥാന തീയതിയായി കാണിച്ചിരുന്നത്. അതിനാൽ, അപേക്ഷിക്കാനായില്ലെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. അസി. പ്രഫസർ തസ്തികക്ക് യു.ജി.സി കുറഞ്ഞതോ കൂടിയതോ ആയ പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ, കേരള അഡിമിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ ഉത്തരവ് പ്രകാരം ഇക്കാര്യത്തിൽ സർക്കാറിന് തീരുമാനമെടുക്കാം. അസി. പ്രഫസർ തസ്തികയിൽ ജോലിചെയ്യുന്നയാൾക്ക് പക്വത ആവശ്യമുള്ളതിനാലാണ് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചതെന്ന് പി.എസ്.സി കോടതിയെ അറിയിച്ചു.
കുറഞ്ഞ പ്രായം നിശ്ചയിക്കാൻ ജനുവരി ഒന്ന് എന്നതുതന്നെ കണക്കിലെടുത്താലും അർഹർക്കുകൂടി അവസരം നൽകുന്ന സമീപനം ഉണ്ടാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉയർന്ന പ്രായപരിധിയിലുള്ളവർക്ക് അവസാന അവസരം എന്ന ലക്ഷ്യത്തോടെ വർഷാവസാനം വലിയ തോതിൽ അപേക്ഷ ക്ഷണിക്കുേമ്പാൾ ഇക്കാര്യംകൂടി കണക്കിലെടുക്കണം. 40 ശതമാനത്തോളം കാഴ്ചക്കുറവുണ്ടായിട്ടും ബിരുദാനന്തര ബിരുദം നേടിയയാളാണ് ഹരജിക്കാരി. പഠനകാലത്തുതന്നെ യു.ജി.സി നെറ്റ് പരീക്ഷയും പാസ്സായി. ഈ സാഹചര്യത്തിൽ ഹരജിക്കാരിയുടെ പ്രായത്തിെൻറ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു. ഹരജി മാർച്ച് രണ്ടിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.