കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് റൂൾ കരടിന് പി.എസ്.സി അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് സ്പെഷൽ റൂളിെൻറ കരടിന് പി.എസ്.സിയുടെ അംഗീകാരം. ചൊവ്വാഴ്ച ചേർന്ന പ്രത്യേക യോഗമാണ് ഭേദഗതികളോടെ കരടിന് അംഗീകാരംനൽകിയത്. അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ നിയമനത്തിന് പ്രിലിമിനറി, മെയിൻ പരീക്ഷകളും തുടർന്ന് കൂടിക്കാഴ്ചയും നടത്തും.
മെയിൻ പരീക്ഷയിൽ വിവരണാത്മക ചോദ്യങ്ങളും ഉൾപ്പെടുത്തും. പ്രബേഷൻ പൂർത്തിയാക്കുന്നതിന് മലയാളം അഭിരുചിപരീക്ഷ കൂടി പാസാകണമെന്ന ഭേദഗതിയും പി.എസ്.സിയുടെ പ്രത്യേകയോഗം നിർദേശിച്ചു.
സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നിവ ഉൾപ്പെടെ 29 വകുപ്പുകളും മറ്റു വകുപ്പുകളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, ഫിനാൻസ് ഓഫിസർ, ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, സൂപ്രണ്ട് തുടങ്ങിയ തസ്തികകളാണ് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ഉൾപ്പെടുത്തിയത്. ഈ വകുപ്പുകളിലെ രണ്ടാം െഗസറ്റഡ് തസ്തികയുടെ 10 ശതമാനം ഒഴിവുകളാണ് നേരിട്ട് നികത്തുക. ബിരുദമാണ് അടിസ്ഥാന യോഗ്യത.
മന്ത്രിസഭ അംഗീകരിച്ച കരട് പട്ടിക പി.എസ്.സി നിർദേശിച്ച ഭേദഗതികളോടെ ഒക്ടോബർ 30ന് സർക്കാറിന് സമർപ്പിക്കും. തുടർന്ന് സർക്കാർ വിജ്ഞാപനമിറക്കുന്നതോടെ ചട്ടം പ്രാബല്യത്തിൽവരും. ഒഴിവുകൾ സർക്കാർ റിപ്പോർട്ട് ചെയ്യുന്നതോടെ നിയമനപ്രക്രിയ പി.എസ്.സിക്ക് തുടങ്ങാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.