54 തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി യോഗം അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി അസിസ്റ്റൻറ് ഉള്‍പ്പെടെ 54 തസ്തികകളിലേക്കുള്ള വിജ്ഞാപനം പി.എസ്.സി യോഗം അംഗീകരിച്ചു. ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിക്കും.
ആരോഗ്യവകുപ്പില്‍ മീഡിയ ഓഫിസര്‍, എക്സ്റേ ടെക്നീഷ്യന്, വ്യവസായപരിശീലന വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടിസ്, ഫുള്‍ടൈം ജീനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) തുടങ്ങിയവയാണ് മറ്റ് തസ്തികകള്‍. സെക്രട്ടേറിയറ്റ് അസിസ്റ്റൻറിന് രണ്ട് ഘട്ട പരീക്ഷയുണ്ടാകും. മേയില്‍ നിശ്ചയിച്ച ബിരുദതല പ്രാഥമികപരീക്ഷയാണ് ആദ്യത്തേത്. അതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ വിവരണാത്മക പരീക്ഷ നടത്തും.
പത്താംതലം പ്രാഥമികപരീക്ഷയുടെ തീയതി മാറ്റി നല്കാന് ലഭിച്ച അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായില്ല. അപേക്ഷകരെ നിശ്ചയിച്ചശേഷം തീയതി പ്രഖ്യാപിച്ച് അര്‍ഹതയുള്ളവര്‍ക്ക് പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ മേട്രന് (ഫീമെയില്‍) തസ്തികയുടെ െതരഞ്ഞെടുപ്പിന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. തീയതി ഉടന്‍ അറിയിക്കും. പി.എസ്.സിയില്‍ സിസ്റ്റം അനലിസ്റ്റ്/സീനിയര്‍ പ്രോഗ്രാമര്‍ നിയമനത്തിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4 നിയമനത്തിന് ഒ.എം.ആര് പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.