പി.എസ്.സി ബുള്ളറ്റിനിലെ വംശീയ പരാമർശം; എഡിറ്റോറിയൽ വിഭാഗത്തിലെ മൂന്നുപേരെ മാറ്റി
text_fieldsതിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിലെ വംശീയ പരാമര്‍ശവുമായി ബന്ധപ്പെട്ട് എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്നുപേരെ പ്രസിദ്ധീകരണ ചുമതലയിൽനിന്ന് ഒഴിവാക്കി. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും പ്രത്യേക കമീഷൻ യോഗം തീരുമാനിച്ചു. പബ്ലിക് റിലേഷൻസ് വിഭാഗം സെക്ഷൻ ഓഫിസർ ഷിബു, പംക്തി തയാറാക്കിയ പി.ആർ വിഭാഗം അസിസ്റ്റൻറുമാരായ എ. ശ്രീകുമാർ, ബി. രാജേഷ്കുമാർ എന്നിവർക്കെതിരെയാണ് നടപടി.
പബ്ലിക് റിലേഷൻസ് ഓഫിസർ വൈ. സലാഹുദ്ദീന് കാരണം കാണിക്കൽ നോട്ടീസ് നൽകും. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഏപ്രിൽ 15 ലക്കം ഔദ്യോഗിക സൈറ്റിൽനിന്ന് ഒഴിവാക്കി, പബ്ലിക് സർവിസ് കമീഷൻ േഖദം പ്രകടിപ്പിക്കുകയും ചെയ്തു.
‘സമകാലികം’ പംക്തിയിലാണ് ‘രാജ്യത്തെ നിരവധി പൗരന്മാർക്ക് കോവിഡ്-19 ബാധയേൽക്കാൻ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീൻ (ന്യൂഡൽഹി)’ എന്നുള്ളത്. േകാവിഡ് കാലത്ത് മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണത്തിന് ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും ഉപയോഗിച്ച ആരോപണമാണ് പി.എസ്.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം ഏറ്റുപിടിച്ചത്.
മാർക്സിറ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയുടെ മകളും സി.പി.എം നേതാവ് വി. ശിവൻകുട്ടിയുടെ ഭാര്യയും പി.എസ്.സി അംഗവുമായ ആർ. പാർവതി ദേവിയാണ് ബുള്ളറ്റിെൻറ പത്രാധിപ സമിതി അധ്യക്ഷ.
അനുചിതവും വസ്തുത വിരുദ്ധവുമായ വിവരം നൽകിയതിൽ പി.എസ്.സി നിർവ്യാജം ഖേദിക്കുന്നതായി ബുള്ളറ്റിൻ എഡിറ്ററും പി.എസ്.സി സെക്രട്ടറിയുമായ സാജു ജോർജ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.