ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കണം, പി.എസ്.സി ചെയർമാൻ കത്ത് നൽകി
text_fieldsതിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രയിൽ ഭാര്യയുടെ യാത്രാച്ചെലവും സർ ക്കാർ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ. പി.എസ്.സി സെക്രട്ട റി വഴി പൊതുഭരണ സ്പെഷൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരി ക്കുന്നത്. കത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാന പി.എസ്.സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്.സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാറാണ് വഹിക്കുന്നതെന്നും ചെയർമാൻ കത്തിൽ പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഔദ്യോഗികയാത്രകളിൽ പി.എസ്.സി ചെയർമാനെ അദ്ദേഹത്തിെൻറ ഭാര്യ അനുഗമിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ അനുവദിക്കുന്നു.
ഇവിടെയും ഇത് അനുവദിക്കണമെന്നാണ് ആവശ്യം. ഈമാസം എട്ടിനാണ് ഇക്കാര്യം തെൻറ ആവശ്യമായി കുറിച്ച ഫയൽ പി.എസ്.സി സെക്രട്ടറിക്ക് കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിന് കൈമാറി. ഇനി ഇത് സാമ്പത്തികവകുപ്പിെൻറ പരിഗണനക്കുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.