പ്രളയത്തിൽ മുങ്ങിയ പരീക്ഷ: വില്ലേജ് ഓഫിസർമാരുടെ സഹായം തേടി പി.എസ്.സി
text_fieldsതിരുവനന്തപുരം: എൽ.പി സ്കൂൾ അസിസ്റ്റൻറ്, യു.പി സ്കൂൾ അസിസ്റ്റൻറ് തസ്തികയിൽ അഭിമുഖത്തിന് ഹാജരാകാത്തവരുടെ പരാതി പരിശോധിക്കാൻ വില്ലേജ് ഓഫിസർമാർക്ക് പി.എസ്.സി നിർദേശം നൽകും. കഴിഞ്ഞ ആഗസ്റ്റിലാണ് എൽ.പി.എസ്.എ /യു.പി.എസ്.എ തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചത്. എന്നാൽ, പ്രളയത്തെ തുടർന്ന് നല്ലൊരു ശതമാനം ഉദ്യോഗാർഥികളും ഹാജരാകാത്തതോടെ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
ഒക്ടോബറിൽ പുതിയ തീയതി പ്രസിദ്ധീകരിക്കുകയും സെപ്റ്റംബറിൽ മാറ്റിവെച്ച പരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ, പരീക്ഷ മാറ്റിയത് അറിഞ്ഞില്ലെന്നും ഒരു അവസരം കൂടി നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി ഉദ്യോഗാർഥികളാണ് പി.എസ്.സിയെ സമീപിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം പരാതി പരിശോധിക്കാൻ വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
പരാതിക്കാരുടെ വിവരം വില്ലേജ് ഓഫിസർമാർക്ക് പി.എസ്.സി കൈമാറും. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും പരീക്ഷക്ക് ഒരവസരം കൂടി നൽകണമോയെന്ന കാര്യം തീരുമാനിക്കുക. മലപ്പുറം, ആലപ്പുഴ ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതി.മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും കോട്ടയം ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റൻറ് (പട്ടികജാതി/വർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം) സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.