പി.എസ്.സി പരീക്ഷ നടത്തിപ്പ്: വിപുലമായ അന്വേഷണം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യത തിരികെക്കൊണ്ടുവരാൻ അടുത്തിടെ നടന്ന നിയമനങ്ങളെക്കുറിച്ചെങ്കിലു ം വിപുലവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈകോടതി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമ സംഭവത് തിലെ പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചുനൽകി സഹായിച്ച േകസിലെ നാ ലാം പ്രതി ഡി. സഫീറിെൻറ മുൻകൂർ ജാമ്യ ഹരജി തള്ളിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിെൻറ നിരീക്ഷണം.
യൂന ിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവ ർക്ക് പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പരീക്ഷയെഴുതാൻ സഹായിച്ചെന്നാണ് സഫീറിനെതിരായ കേസ്. പരീക്ഷ നടന്ന ജൂ ലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയിൽ ഇരുവർക്കും 94 മൊബൈൽ ഫോൺ സന്ദേശങ്ങൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്ത ിയിരുന്നു.
എന്നാൽ, മൊബൈലിൽ അയച്ചുനൽകിയെന്ന് പറയുന്ന ഉത്തരങ്ങൾ തനിക്ക് എവിടെനിന്ന് ലഭിച്ചുവെന്ന് പ്ര ോസിക്യൂഷന് പോലും വ്യക്തമാക്കാൻ കഴിയുന്നില്ലെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. ഉത്തരങ്ങൾ പരീക്ഷ ഹാളിലായിരുന്ന സമയത്ത് ഇരുവർക്കും മൊബൈലിൽ അയച്ചു നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് എവിടെനിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താൻ ഹരജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു.
സാധാരണ നിലയിൽ പി.എസ്.സി പരീക്ഷ തീരുന്നതുവരെ ചോദ്യ പേപ്പറും ഉത്തരങ്ങളും പുറത്ത് മറ്റാർക്കും ലഭ്യമാകാറില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, ഈ കേസിൽ ഹരജിക്കാരൻ രണ്ട് പ്രതികൾക്ക് മൊബൈൽ വഴി ഉത്തരങ്ങൾ ൈകമാറിയതായി കാണുന്നു. ചോദ്യേപപ്പറുമായി ബന്ധമുള്ള മറ്റാരുടെയെങ്കിലും സഹായമില്ലാതെ ഇയാൾക്ക് ചോദ്യേപപ്പറും ഉത്തരങ്ങളും ലഭിക്കില്ല. ആരാണ് ചോദ്യപേപ്പറും ഉത്തരങ്ങളും നൽകിയതെന്ന് ഹരജിക്കാരനും കൂട്ടുപ്രതിക്കും മാത്രമേ അറിയൂ.
അതിനാൽ, ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അന്വേഷണ പുരോഗതിക്ക് അനിവാര്യമാണ്. ഇതോടെ ഗൂഢാലോചനയിലടക്കം പങ്കാളികളായവരെ കണ്ടെത്താനാവും. ഹരജിക്കാരന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യഹരജി തള്ളുകയായിരുന്നു. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാൻ പ്രതിക്ക് നിർദേശവും നൽകി. പി.എസ്.സി പരീക്ഷയിലെ ചില ചോദ്യങ്ങൾ പ്രതികളോട് ക്രൈംബ്രാഞ്ച് ചോദിച്ചപ്പോൾ ഉത്തരം നൽകാതിരുന്ന സംഭവം കോടതി വാക്കാൽ പരാമർശിച്ചു.
വധശ്രമം: ഒരു പ്രതികൂടി അറസ്റ്റിൽ
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. പത്താം പ്രതി കോളജിലെ അവസാനവർഷ ബി.എ അറബിക് വിദ്യാർഥി തെന്നൂർ പെരിങ്ങമ്മല കൊപ്പത്തുവിള കോളനി അസ്ലം മൻസിലിൽ മുഹമ്മദ് അസ്ലമിനെയാണ് (21) കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുൾപ്പെടെ 11 പ്രതികൾക്കെതിരെ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ കേസിലെ ഒന്നും രണ്ടും പ്രതികളും കോളജിലെ എസ്.എഫ്.െഎ മുൻ ഭാരവാഹികളുമായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
പ്രതികൾക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്ത് വീതം ക്രിമിനൽ കേസുകളുണ്ടെന്നും ജാമ്യം അനുവദിച്ചാൽ കോളജിൽ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമുള്ള നിരീക്ഷണത്തോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ ഇരുവരും ഇപ്പോൾ കോടതി നിർദേശാനുസരണം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. കേസിലെ മറ്റ് പ്രതികളായ അദ്വൈത് മണികണ്ഠൻ, ആദിൽ മുഹമ്മദ്, ആരോമൽ, ഇജാബ്, സഫ്വാൻ എന്നിവർക്ക് ജില്ല കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.