പി.എസ്.സി ചോദ്യപേപ്പർ ചോർത്തിയത് പ്രണവ്
text_fieldsതിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പര്‍ ചോ ര്‍ത്തി പുറത്തെത്തിച്ചത് മുഖ്യപ്രതി പ്രണവാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രണവ് പരീക്ഷാഹാളില്‍നിന്ന് മൊബൈല്‍ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറിെൻറ ഫോേട്ടായെടുത്ത് യൂനിവേഴ്സിറ്റി കോളജിലെ മറ്റൊരു വിദ്യാര്‍ഥിക്കാണ് അയച്ചതെന്നും കണ്ടെത്തി. പരീക്ഷയിൽ മികച്ച വിജയം നേടിയ മൂന്ന് പ്രതികളും പരീക്ഷാഹാളിൽ കയറിയത് മൊബൈൽ ഫോണുകളുമായാണ്. പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്‍വിജിലേറ്റര്‍മാരെയും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു.
പി.എസ്.സി പരീക്ഷാഹാളില്‍ മൊബൈൽ ഫോൺ നിേരാധിച്ചിട്ടുണ്ട്. തട്ടിപ്പ് കേസിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ മൂന്ന് സെൻററുകളിലാണ് പരീക്ഷ എഴുതിയതെങ്കിലും ഇവർ മൂവരും മൊബൈൽ ഫോൺ കൈവശം െവച്ചിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഉത്തരങ്ങൾ എസ്.എം.എസായി ലഭിച്ചെന്ന് പ്രതികൾ സമ്മതിച്ചിരുന്നെങ്കിലും ഉത്തരക്കടലാസ് എങ്ങനെ പുറത്തുപോയെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. അതുസംബന്ധിച്ച നിർണായക തെളിവുകളാണ് ഇേപ്പാൾ ലഭിച്ചത്.
മുഖ്യപ്രതി പ്രണവ് അയച്ച ചോദ്യപേപ്പറിെൻറ ഫോട്ടോ യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥി ഗോകുൽ, സഫീർ എന്നിവർക്ക് എത്തിക്കുകയും മറ്റ് ചിലരുടെ സഹായത്തോടെ ഉത്തരങ്ങൾ പരീക്ഷ എഴുതിയവർക്ക് എസ്.എം.എസായി ലഭ്യമാക്കിയെന്നുമാണ് വിലയിരുത്തൽ. നേരിട്ടും ചോദ്യപേപ്പര്‍ ലഭിച്ചെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
പരീക്ഷ നടന്ന ദിവസം പ്രതികൾ എസ്.എം.എസിലൂടെ കൈമാറിയ ഉത്തരങ്ങൾ പൂർണമായും ഹൈടെക് സെല്ലിെൻറ സഹായത്തോടെ ക്രൈംബ്രാഞ്ച് വീണ്ടെടുത്തിരുന്നു. പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവർക്കയച്ച സന്ദേശങ്ങളാണ് ക്രൈംബ്രാഞ്ചിന് വീണ്ടെടുക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.