പി.എസ്.സി പരീക്ഷ തട്ടിപ്പ്: ആസൂത്രണം ചെയ്തത് പ്രണവെന്ന് ഗോകുലും
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് ആസൂത്രണം ചെയ്തത് കോൺസ്റ്റബിൾ പരീക്ഷയിൽ രണ്ടാംറാങ്ക് േനടിയ പ്രണവാണെന്ന് ഗോകുലിെൻറയും മൊഴി. ക്രമക്കേട് ആസൂത്രണം ചെയ്തത് പ്രണവാണെന്നാണ് നേരത്തേ അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്.
പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്നും ഗോകുൽ മൊഴി നൽകി. ബന്ധുവിെൻറ കല്ലറക്ക് സമീപമുള്ള പി.എസ്.സി േകാച്ചിങ് സെൻറർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. മറ്റ് പ്രതികളായ ആർ. ശിവരഞ്ജിത്ത്, പി.പി. പ്രണവ്, എ.എൻ. നസീം എന്നിവർക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ച് നല്‍കുകയും ചെയ്തു.
ഗോകുലുമായി അന്വേഷണസംഘം കല്ലറയിലുൾപ്പെടെ തെളിവെടുപ്പ് നടത്തി. കല്ലറക്കടുത്തുള്ള ഗോകുലിെൻറ വീട്ടിലും വല്യച്ഛെൻറ വീട്ടിലുമാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോണും രണ്ട് സിംകാർഡുകളും കണ്ടെടുത്തു. ഇവ പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടതാണോയെന്ന് കൂടുതൽ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.
കോടതിയിൽ കീഴടങ്ങിയ ഗോകുലിനെ പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ചോദ്യപേപ്പർ എങ്ങനെ പുറത്തെത്തിയെന്ന് ഗോകുൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. ഇയാളെ കല്ലറയിൽ തളിവെടുപ്പിനെത്തിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല.
പട്ടികയിലെ രണ്ടാം റാങ്കുകാരനും മുന്‍ എസ്.എഫ്.ഐ നേതാവുമായ പ്രണവാണ് മുഖ്യ ആസൂത്രകനെന്നും ഗോകുലിെൻറ മൊഴിയിലുണ്ട്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ 17ാം പ്രതിയായ പ്രണവിനെതിരെ പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇൻറര്‍നെറ്റില്‍ നിന്നാണ് ശരിയുത്തരങ്ങള്‍ കണ്ടെത്തിയെന്നത് ഉള്‍പ്പെടെയുള്ള ഗോകുലിെൻറ പല മൊഴികളും അന്വേഷണസംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസിൽ മറ്റാളുകൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതിനായി പി.എസ്.സി ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളുമായും അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.