പി.എസ്.സി പരീക്ഷതട്ടിപ്പ്: അന്വേഷണം അട്ടിമറിക്കുന്നു
text_fieldsതിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷതട്ടിപ്പ് കേസന്വേഷണം അട്ടിമറിക്കപ്പെടുന്നു. അന്വേഷണം എത്രയും പെെട്ടന്ന് പൂർത്തിയാക്കണമെന്ന പി.എസ്.സിയുടെ ആവശ്യം കൂടി പരിഗണിച്ച് നിലവിലുള്ള അഞ്ചുപേരിൽ അേന്വഷണം ഒതുക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയാണ് േചാദ്യക്കടലാസ് എത്തിച്ചതെന്ന മൊഴി ലഭിച്ചിട്ടും ക്രൈംബ്രാഞ്ചിന് അയാളെ കണ്ടെത്താനായിട്ടില്ല. നിലവിലെ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവും അവരുടെ എതിർപ്പ് മൂലം ഫലം കണ്ടില്ല. ഇൗ സാഹചര്യത്തിൽ ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
പരീക്ഷതട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിൽ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ ഏഴ് റാങ്ക് ലിസ്റ്റുകളിലെ ആദ്യ 100 പേരുടെ ഫോണ്‍ നമ്പറുകൾ പരിശോധിക്കാൻ പി.എസ്.സി ആഭ്യന്തര വിജിലൻസ് ശിപാർശ ചെയ്തിരുന്നു. ആ നീക്കവും അവസാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ വിവരങ്ങള്‍ ലഭ്യമാകില്ലെന്നാണ് ഹൈടെക്സെല്ലിെൻറ വിശദീകരണം. വിവാദം നീളുന്നതിനാൽ ഉദ്യോഗാർഥികളുടെ ഭാവിതന്നെ തുലാസിലാണെന്നും അതിനാൽ എത്രയും പെെട്ടന്ന് അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് പി.എസ്.സി നിലപാട്. ആ സാഹചര്യത്തിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നും എതിരാളികൾക്ക് ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റേണ്ടതില്ലെന്നുമാണ് പൊതുതീരുമാനം.
എന്നാൽ, പി.എസ്.സി ആഭ്യന്തര വിജിലൻസിെൻറ സമാന്തര അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം. റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ആദ്യസ്ഥാനക്കാരുടെ ജീവിതപശ്ചാത്തലം, പഠനനിലവാരം എന്നിവയെക്കുറിച്ച് പി.എസ്.സിതന്നെ അന്വേഷിക്കുന്നുണ്ട്. മുഖ്യസൂത്രധാരനും രണ്ടാം റാങ്കുകാരനുമായ പ്രണവ് മൊബൈൽഫോണിലൂടെ ഫോേട്ടായെടുത്ത് ചോദ്യം പുറത്ത് ലഭ്യമാക്കിയെന്ന നിലയിലാണ് ഇപ്പോൾ അന്വേഷണം. എന്നാൽ ഇതിനുപയോഗിച്ച മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയൊന്നുംതന്നെ കണ്ടെത്താനായിട്ടില്ല. ഇൗ തട്ടിപ്പിന് പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിേലറ്റർമാർ, പി.എസ്.സി ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും തെളിയിക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.