പി.എസ്.സി ചോദ്യപേപ്പർ തട്ടിപ്പ്: ‘എല്ലാം ശരിയാക്കി’ ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പർ തട്ടിപ്പിൽ കുറ്റങ്ങൾ ലളിതവത്കരിച്ച ക്രൈംബ ്രാഞ്ച് റിപ്പോർട്ട് സർക്കാറിെൻറ മുഖം രക്ഷിക്കാനും പി.എസ്.സിയുടെ വിശ്വാസ്യത നിലനിർ ത്താനും തട്ടിക്കൂട്ടിയത്.
ഭാവിയിൽ പ്രതികൾക്ക് രക്ഷപ്പെടാനുതകും വിധം വാതിലുകൾ മലർക്കെ തുറന്നും പി.എസ്.സി ആഭ്യന്തര വിജിലൻസിെൻറ കണ്ടെത്തലുകളെ തള്ളിയുമാണ് ‘എല്ല ാം ശരിയാക്കി’യ റിപ്പോർട്ട് ബുധനാഴ്ച മുഖ്യമന്ത്രിക്കും പി.എസ്.സി സെക്രട്ടറിക്കും ക് രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി നൽകിയത്.
വിവാദ റാങ്ക് ലിസ്റ്റിൽനിന്ന് തട ്ടിപ്പ് പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാർഥി കളെ പൊലീസ് പരിശോധനക്കുശേഷം നിയമിക്കാമെന്നും പി.എസ്.സി യുടെ വിശ്വാസ്യത തകർക്കുന ്ന കൂട്ടകോപ്പിയടിയോ വലിയരീതിയിലുള്ള ചോദ്യ ചോർച്ചയോ കണ്ടെത്താനായിട്ടില്ലെന്നുമാണ് അറിയിച്ചത്. എന്നാൽ, ഇത് സാധൂകരിക്കുന്ന യാതൊരു അന്വേഷണവും തങ്ങൾ നടത്തിയിട്ടില്ലെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയമായും അല്ലാതെയും സമ്മർദമുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കെ.എ.പി നാലാം ബറ്റാലിയനിൽ ഉണ്ടായ തട്ടിപ്പ് അന്നേദിവസം പരീക്ഷ നടന്ന ആറ് ബറ്റാലിയനുകളിലും ഉണ്ടായേക്കാമെന്ന പി.എസ്.സി വിജിലൻസ് കണ്ടെത്തലിലാണ് ഏഴ് പട്ടികകളിലേക്കുള്ള നിയമനങ്ങളും പി.എസ്.സി മരവിപ്പിച്ചത്.
ഏഴ് ലിസ്റ്റിലെയും ആദ്യത്തെ 100 പേരുടെ മൊബൈൽ രേഖകളടക്കം പരിശോധിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ അവകാശപ്പെട്ടെങ്കിലും പിന്നീട് അവയെല്ലാം കാറ്റിൽപറന്നു.
ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിെൻറയും രണ്ടാം റാങ്കുകാരൻ പി.പി. പ്രണവിെൻറയും 28ാം റാങ്കുകാരൻ നസീമിെൻറയും ഫോൺ രേഖകളൊഴികെ മറ്റാരുടെയും രേഖ പരിശോധിച്ചില്ല. മുകളിൽനിന്നുള്ള സമ്മർദമായിരുന്നു പിന്നിലെന്ന് ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉള്ളത് മതി, കൂടുതൽ വേണ്ട...
സ്മാർട്ട് വാച്ച് ഉപയോഗിച്ചാണ് ചോദ്യങ്ങൾ ചോർത്തിയത്. മുൻകാലങ്ങളിലും സമാന തട്ടിപ്പുകൾ നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയാണ് ശിവരഞ്ജിത്തിനും പ്രണവിനും നിസാമിനും ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത ഗോകുൽ പൊലീസിലും സഫീർ ഫയർഫോഴ്സ് റാങ്കിലും കയറിയത്. ഇരുവരുടെയും സഹായത്തോടെ നിരവധിപേർ യൂനിഫോം തസ്തികകളിലേക്കടക്കം കയറിയെന്ന് കണ്ടെത്തിയെങ്കിലും കൂടുതൽ അന്വേഷിക്കേണ്ടെന്നായിരുന്നു ഉന്നത നിർദേശം. ഇതോടെ കുത്തുകേസ് പ്രതികളിൽ മാത്രം അന്വേഷണം കേന്ദ്രീകരിച്ച് മറ്റ് പട്ടികളിലുള്ളവരെ ഒഴിവാക്കുകയായിരുന്നു.
എല്ലാം പ്രതികളുടെ കഴിവ് !
ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്ക് പൊലീസ് പരീക്ഷയിൽ ലഭിച്ചത് ‘സി’ കോഡ് ചോദ്യപേപ്പറാണ്. ഒരേ ചോദ്യമായിരിക്കും ലഭിക്കുക എന്നതിനാലാണ് നസീം മാത്രം ചോദ്യപേപ്പറിെൻറ ഫോട്ടോ പ്രവീണിന് അയച്ചത്. ഈ ചോദ്യപേപ്പർ ഉപയോഗിച്ചാണ് ഗോകുലും സഫീറും ഉത്തരങ്ങൾ കൈമാറിയത്. പി.എസ്.സി ആസ്ഥാനത്തെ ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയോ അല്ലെങ്കിൽ പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന മറ്റാരുടെയോ സഹായം ഇല്ലാതെ
ഇവർക്ക് ഒരേ ചോദ്യം ലഭിക്കാൻ സാധ്യതയില്ലെന്നും അന്വേഷിക്കണമെന്നും പി.എസ്.സി വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ല.
ക്രൈംബ്രാഞ്ചിെൻറ ചാഞ്ചാട്ടം കണ്ട് റാങ്ക് പട്ടികയിൽപെട്ടവരുടെ വിവരങ്ങൾ ഹൈട്ടെക് സെല്ലിനോട് പി.എസ്.സി വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും ഡി.ജി.പി യുടെ അനുമതിയില്ലാതെ നൽകാനാവില്ലെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് പൊലീസ് മേധാവിക്ക് കത്ത് നൽകിയെങ്കിലും വിവരമൊന്നും ഹൈട്ടെക് സെൽ നൽകിയില്ലെന്ന് വിജിലൻസ് എസ്.പി രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.