പരീക്ഷാക്രമക്കേട്: സർക്കാറിനും പി.എസ്.സിക്കും തിരിച്ചടി
text_fieldsതിരുവനന്തപുരം: സമീപകാലത്ത് പി.എസ്.സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാനുള ്ള ഹൈകോടതി നിർദേശം സർക്കാറിനും പി.എസ്.സിക്കും കനത്ത തിരിച്ചടി. ക്രൈംബ്രാഞ്ച് അന്വേ ഷണത്തിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന നിലയിലാണ് കോടതി നിലപാട്. സി.ബി.െഎ പോലുള്ള സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യത്തിന് കരുത്ത് പകരുന്നതാണ് കോടതി നിർ ദേശം.
പരീക്ഷാക്രമേക്കടിൽ സി.ബി.െഎ അേന്വഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വർഷം പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പി.എസ്.സി വിജിലൻസ് കണ്ടെത്തി. തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. എന്നാൽ, യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ ജയിലിലുള്ള രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്താനേ ക്രൈംബ്രാഞ്ചിന് സാധിച്ചുള്ളൂ. മൂന്ന് പ്രതികൾ ഒളിവിലാണ്. ക്രമക്കേടിൽ അഞ്ച് പ്രതികൾ മാത്രമാണ് ഉള്ളതെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
എന്നാൽ, ഗൈഡ് നോക്കി ഉത്തരങ്ങൾ എസ്.എം.എസായി നൽകിയെന്ന ക്രൈംബ്രാഞ്ച് വിലയിരുത്തൽ അവിശ്വസനീയമാണ്. പി.എസ്.സി ജീവനക്കാരുടെ സഹായമില്ലാതെ കോപ്പിയടി അസാധ്യമാണ്. ഇൗ ദിശയിൽ അന്വേഷണമില്ല. ഇതിനിടെയാണ് വിഷയത്തിൽ ഹൈകോടതി ഇടപെടൽ. സമീപകാല സംഭവങ്ങൾ പി.എസ്.സി വിശ്വാസ്യത തകർത്തെന്നും അടുത്തിടെ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കുന്നതിലൂടെയേ തിരിച്ചു പിടിക്കാനാകൂവെന്നുമുള്ള നിരീക്ഷണമാണ് കോടതിയുടേത്.
ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിൽതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിച്ചിരുന്നു. പി.എസ്.സി വിശ്വാസ്യത തകർക്കാനുള്ള നീക്കമാണിതെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇതേ ആക്ഷേപമാണ് പി.എസ്.സി ചെയർമാൻ എം.കെ. സക്കീറും ഉന്നയിച്ചത്. സുതാര്യമായാണ് പരീക്ഷകൾ നടത്തുന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ, പി.എസ്.സി വിജിലൻസ് തന്നെ ക്രമേക്കട് കണ്ടെത്തിയതോടെ പരീക്ഷാനടത്തിപ്പിെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. അതിന് പിന്നാലെയാണ് ഹൈകോടതി ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.