'എല്ലാ മക്കളുടെയും അമ്മയായാണ് അപേക്ഷിക്കുന്നത്'
text_fieldsതിരുവനന്തപുരം: 'എല്ലാ മക്കളുടെയും അമ്മയായി നിന്നാണ് അപേക്ഷിക്കുന്നത്, ഇൗ കുട്ടികളെ നിരാശരാക്കരുത്, ലിസ്റ്റ് നീട്ടണം, സഖാവിൽ വിശ്വാസമുണ്ട്. സഖാവ് ഇറങ്ങുന്നതിന് മുമ്പ് ഇവരെ പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ...' പറഞ്ഞുനിർത്തുേമ്പാൾ സുമയുടെ കണ്ണുകൾ നിറഞ്ഞു. ഭാവിക്കായി പൊരിവെയിലിൽ പൊരുതുന്ന മക്കളെ കാണാൻ സെക്രേട്ടറിയറ്റ് നടയിൽ എത്തിയതായിരുന്നു ഇൗ അമ്മ.
വിളവൂർക്കൽ സ്വദേശിയായ സുമയുടെ മകൻ ഗോകുൽ സെക്രേട്ടറിയറ്റിലെ സി.പി.ഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സമരത്തിനുണ്ട്. മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന തെരുവിൽ മകെന കണ്ടെത്തി ഏറെനേരം സംസാരിച്ചുനിന്നു. 'പല നാടുകളിൽ നിന്നുള്ളവരാണ് സമരപ്പന്തലിലുള്ളത്. എല്ലാ അമ്മമാർക്കും എത്താൻ പറ്റില്ല.
കോവിഡ് നിയന്ത്രണങ്ങളും യാത്ര പ്രയാസങ്ങളുമെല്ലാമുണ്ട്. ഞങ്ങൾ തിരുവനന്തപുരത്തുകാരാണ്. അതുകൊണ്ട് ഒരുദിവസം മക്കൾക്ക് വേണ്ടി വരാമെന്ന് തീരുമാനിച്ചിറങ്ങിയതാണ്. ഇവിടെയുള്ള ഒാരോരുത്തരുടെയും അമ്മയായാണ് സംസാരിക്കുന്നത്. ഇവിടെ വന്ന് കിടക്കുന്ന കുഞ്ഞുങ്ങളുടെ കുറ്റം കൊണ്ടല്ല ഇൗ ലിസ്റ്റ് ഇങ്ങനെ അനിശ്ചിതത്വത്തിലായത്.
അവർക്ക് നഷ്ടപ്പെട്ട ദിവസങ്ങളല്ലേ അവർ ചോദിക്കുന്നുള്ളൂ. എങ്ങനെയെങ്കിലും പരിഗണിക്കണം'. ഞങ്ങള് വിശ്വസിക്കുന്ന പാർട്ടിയിലും സഖാവിലുമൊക്കെ വിശ്വാസമുണ്ട്. എത്ര ദിവസം കിടന്നാലും ഇറങ്ങും മുമ്പ് സി.പി.ഒ ലിസ്റ്റ് നീട്ടുമെന്ന് തന്നെയാണ് കരുതുന്നതെന്നും സുമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.