കെ.എ.എസ് സംവരണം: സർക്കാർ നിലപാട് അനുസരിക്കുമെന്ന് പി.എസ്.സി ചെയർമാൻ
text_fieldsകോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ വഴിയുള്ള നിയമനത്തിൽ സംവരണം പാലിക്കുന്ന വിഷയത്തിൽ സർക്കാറിെൻറ നിലപാട് അനുസരിച്ച് മുന്നോട്ടുപോകുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. സംവരണം തടയുകെയന്നത് പി.എസ്.സിയുടെ രീതിയല്ല. കെ.എ.എസ് നിലവിൽ വന്നാൽ നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് പി.എസ്.സി സജ്ജമാണ്. വിദ്യാസമ്പന്നരായ കൂടുതൽ കേരളീയർക്ക് ജോലിയിൽ പ്രവേശിക്കാൻ കെ.എ.എസ് സഹായകമാകുെമന്നും സക്കീർ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ല, മേഖല പി.എസ്.സി ഓഫിസുകളിൽ ഇ-ഓഫിസ് സംവിധാനത്തിെൻറ ഉദ്ഘാടനത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് ചെയർമാൻ ഇക്കാര്യം പറഞ്ഞത്. മികച്ച കമ്പ്യൂട്ടർ ലാബ് സംവിധാനമുള്ള സർക്കാർ എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, െഎ.ടി.െഎ എന്നിവിടങ്ങളിൽ ഒാൺൈലെൻ പരീക്ഷാകേന്ദ്രം ആറുമാസത്തിനകം സ്ഥാപിക്കും. കൂടുതൽ അപേക്ഷകരുള്ളതൊഴികെ 70 ശതമാനം തസ്തികകളിലും ഇൗ കേന്ദ്രങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. 40,000 ഉദ്യോഗാർഥികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും.
14 ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫിസ് നിർമിച്ച് ഓൺലൈൻ പരീക്ഷാകേന്ദ്രം സജ്ജമാക്കും. വിവരാത്മക പരീക്ഷയിൽ മൂല്യനിർണയത്തിന് രാജസ്ഥാൻ മാതൃകയിൽ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം ഏർപ്പെടുത്തും. പി.എസ്.സി േചാദ്യങ്ങളുെട ഉറവിടം എവിടെനിന്നായാലും ഉദ്യോഗാർഥികൾ എല്ലാ ഉത്തരങ്ങളും എഴുതണെമന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. ഇ-ഓഫിസ് സംവിധാനം പി.എസ്.സിയുടെ സുതാര്യവും ശക്തവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് വേഗംകൂട്ടുെമന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പി.എസ്.സി അംഗം ഡോ. പി. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.