ഭിന്നശേഷി സംവരണത്തിൽ ധാരണയായില്ല; ഇന്ന് വീണ്ടും പി.എസ്.സി യോഗം
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംവരണടേണുകളിൽ മാറ്റംവരുത്തിയത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗത്തിൽ തീരുമാനമായില്ല. വിശദ ചർച്ച നടെന്നങ്കിലും നിരവധി നിയമപ്രശ്നങ്ങൾ പരിഗണിക്കേണ്ടതിനാൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. ഭിന്നശേഷിക്കാർ ഉൾപ്പെടുന്ന മുഴുവൻ ലിസ്റ്റുകളിലും അഡ്വൈസ് നിർത്തിെവച്ചിരിക്കുകയാണ്. ഫലത്തിൽ നിയമനം തന്നെ നിലച്ച സാഹചര്യത്തിലാണ് അടിയന്തരയോഗം. 1,34,67 എന്നീ ടേണുകളാണ് അംഗീകരിച്ചിരിക്കുന്നത്. ‘96 ജൂണിലാണ് കേന്ദ്രം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 2008 മുതലാണ് സംസ്ഥാനത്ത് മറ്റൊരു രീതിയിൽ നടപ്പാക്കിയത്. കഴിഞ്ഞമേയിലാണ് ഇൗ ടേണുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ചത്. ഇത് രണ്ടാഴ്ച മുമ്പ് പി.എസ്.സിയും അംഗീകരിക്കുകയായിരുന്നു.
വൈദ്യുതി ബോർഡിലെ മസ്ദൂർ അടക്കം തസ്തികകളിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും പി.എസ്.സി തീരുമാനിച്ചു. ഏതാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 30വരെയാണ് നീട്ടിയിരുന്നത്. എന്നാൽ, ഇതിൽ നിയമനം നടന്നിട്ടില്ല. ജാതി സംബന്ധിച്ച് എസ്.എസ്.എൽ.സിയിലെയും അപേക്ഷയിലെയും രേഖപ്പെടുത്തലുകളിൽ വ്യത്യാസം വന്നാൽ ഗസറ്റ് വിജ്ഞാപനം വേണമെന്ന 13/16 സർക്കുലർ റദ്ദാക്കും. അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്നതിെൻറയും റവന്യൂ അധികാരികൾ നൽകിയിരിക്കുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്/കമ്യൂണിറ്റി സർട്ടിഫിക്കറ്റിെൻറയും അടിസ്ഥാനത്തിൽമാത്രം സംവരണാനുകൂല്യം നൽകും. ഇൗ വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ സർക്കുലർ പുറപ്പെടുവിക്കും. 2017 ജൂലൈ 10 മുതലുള്ള എല്ലാ സെലക്ഷനുകൾക്കും തീരുമാനം ബാധകമാണ്. സംസ്ഥാന ഫാമിങ് കോർപറേഷനിൽ താഴ്ന്നവിഭാഗം ജീവനക്കാർക്ക് അസിസ്റ്റൻറ് േഗ്രഡ്- 2, ടൈപ്പിസ്റ്റ് േഗ്രഡ് -2, അക്കൗണ്ട്സ് അസിസ്റ്റൻറ് േഗ്രഡ്- 2, ഫീൽഡ് സൂപ്പർവൈസർ േഗ്രഡ്- 2, ൈഡ്രവർ േഗ്രഡ്- 2 എന്നീ തസ്തികകളിലെ 10 ശതമാനം ഒഴിവുകളിലേക്ക് തസ്തികമാറ്റം വഴി നിയമനം നടത്തുന്നതിനുള്ള സർക്കാർ നിർദേശം അംഗീകരിച്ചു.
സർക്കാറിനോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ:
•മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇ.സി.ജി ടെക്നീഷ്യൻ, ടി.എം.ടി ടെക്നീഷ്യൻ തസ്തികയുടെ യോഗ്യതയിലെ പരിചയം സംബന്ധിച്ച ഭേദഗതി നിർദേശം ഉത്തരവായി നൽകണം.
•വൊക്കേഷനൽ ഹയർസെക്കൻഡറി സ്പെഷൽ റൂൾസ് ഭേദഗതി വരുത്തണം. അതുവരെ പുനർനാമകരണം ചെയ്ത കോഴ്സുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട എല്ലാ തസ്തികകളുടെയും സ്പെഷൽ റൂളിൽ ഭേദഗതി വരുത്തണം. അതുവരെ ഇൗ യോഗ്യതകൾ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടതാണെന്ന് കാണിച്ച് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണം.
•ബിവറേജസ് കോർപറേഷനിൽ അസിസ്റ്റൻറ് മാനേജർ അക്കൗണ്ടൻറ് തസ്തികയിലേക്ക് അസിസ്റ്റൻറ് േഗ്രഡ്-1/ കമ്പ്യൂട്ടർ േപ്രാഗ്രാമർ കം ഓപറേറ്റർ തസ്തികയിൽനിന്നുള്ള പ്രമോഷൻ ചട്ടങ്ങളുടെ ഭേദഗതി ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉത്തരവാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.