52 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം; ഓൺലൈനായി അപേക്ഷിക്കാം
text_fields52 തസ്തികകളിൽ (കാറ്റഗറി നമ്പർ 321-372/2020) റിക്രൂട്ട്മെൻറിനായി കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഡിസംബർ 15ലെ അസാധാരണ െഗസറ്റിലും www.keralapsc.gov.inൽ റിക്രൂട്ട്മെൻറ് (നോട്ടിഫിക്കേഷൻ) ലിങ്കിലും ലഭ്യമാണ്. അർഹതയുള്ളവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജനുവരി 20നകം സമർപ്പിക്കേണ്ടതാണ്.
തസ്തികകൾ:
അസിസ്റ്റൻറ് പ്രഫസർ -ഫാമിലി മെഡിസിൻ, ഡർമറ്റോളജി ആൻഡ് വെനീറിയോളജി (മെഡിക്കൽ വിദ്യാഭ്യാസം),
വെറ്ററിനറി സർജൻ ഗ്രേഡ്-2 (അനിമൽ ഹസ്ബൻഡറി),
ഓവർസിയർ ഗ്രേഡ് II/ഡ്രാഫ്റ്റ്സ്മാൻ (എൽ.എസ്.ജി),
എൽ.ഡി ടെപ്പിസ്റ്റ് (വിവിധ ഗവൺമെൻറ് കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകൾ),
ഇലക്ട്രീഷ്യൻ (ടൂറിസം) ഫിലിം ഓഫിസർ (KSFDC),
അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ) (ട്രാവൻകൂർ ടൈറ്റാനിയം),
ഓഫിസ് അസിസ്റ്റൻറ് (KTDC),
ടൈപ്പിസ്റ്റ് ഗ്രേഡ് II (കേരള ഹൗസിങ് ബോർഡ്)
മെയിൻറനൻസ് അസിസ്റ്റൻറ് (മെക്കാനിക്കൽ) (ഫോംസ്മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്),
സെക്യൂരിറ്റി ഓഫിസർ (ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്),
യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ബൈട്രാൻസ്ഫർ വിദ്യാഭ്യാസം),
തയ്യൽ ടീച്ചർ (ഹൈസ്കൂൾ),
പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) (വിദ്യാഭ്യാസം),
പൊലീസ് കോൺസ്റ്റബിൾ ടെലികമ്യൂണിക്കേഷൻസ് (കേരള പൊലീസ്),
ലാബ് ടെക്നീഷ്യൻ ഗ്രേഡ് II (സ്പെഷൽ റിക്രൂട്ട്മെൻറ്- SC/ST & ST), (ഹെൽത്ത് സർവിസസ്),
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II (SC/ST & ST),
പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (SC/ST),
അസിസ്റ്റൻറ് പ്രഫസർ (ബയോകെമിസ്ട്രി) (NCA-LC/A1),
അസിസ്റ്റൻറ് മറൈൻ സർവേയർ (NCA-SC),
ഇൻസ്ട്രക്ടർ കോമേഴ്സ് (NCA-EBT),
ഡിവിഷനൽ അക്കൗണ്ടൻറ് (NCA-ST),
ഡ്രൈവർ ഗ്രേഡ്II/ട്രാക്ടർ ഡ്രൈവർ, ഫോർമാൻ (വുഡ് വർക്ഷോപ്) (EBT),
ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II (LC/A1),
റെക്കോഡിങ് അസിസ്റ്റൻറ് (EBT),
ഇലക്ട്രീഷ്യൻ ഗ്രേഡ് II (EBT),
സെക്യൂരിറ്റി ഗാർഡ്/വാച്ചർ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു),
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II, ഫാർമസിസ്റ്റ് ഗ്രേഡ് II ഹോമിയോ,
ആയുർവേദ തെറപ്പിസ്റ്റ്,
ഫുൾടൈം ഹൈസ്കൂൾ ടീച്ചർ (ഉർദു).
വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും www.kerala.psc.gov.inൽ (റിക്രൂട്ട്മെൻറ്/നോട്ടിഫിക്കേഷൻ) സന്ദർശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.