Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
cancel
Homechevron_rightNewschevron_rightKeralachevron_rightവിവിധ തസ്തികകളിൽ...

വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

text_fields
bookmark_border

കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 1-44/2022 വരെയുള്ള 44 തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ​ഫെബ്രുവരി 28ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in./notification ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ ഓൺലൈനായി മാർച്ച് 30നകം സമർപ്പിക്കാം.

തസ്തികകൾ ചുവടെ:

•ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (വേദാന്തം, ന്യായം), (കോളജ് വിദ്യാഭ്യാസ വകുപ്പ്), സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി), (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ തസ്തികമാറ്റം വഴിയുള്ള നിയമനം -കെ.എസ്.ഇ.ബി), ജൂനിയർ എം​പ്ലോയ്മെന്റ് ഓഫിസർ (നാഷനൽ എംപ്ലോയ്മെന്റ് സർവിസ് -കേരളം), ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമെറ്റിക് കം ഡ്രോയിങ്, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്, മെക്കാനിക് മോട്ടോർ വെഹിക്കിൾ), (വ്യവസായിക പരിശീലന വകുപ്പ്), ഡെപ്യൂട്ടി മാനേജർ (പി & എ), ​(ട്രാവൻകൂർ ഷുഗർസ് & കെമിക്കൽസ് ലിമിറ്റഡ്), ജനറൽ മാനേജർ (കേരള സ്റ്റേറ് ​​കോഓപറേറ്റിവ് അഗ്രികൾച്ചറൽ & റൂറൽ ഡെവലപ്മെന്റ് ബാങ്ക്), ജൂനിയർ ലാബ് അസിസ്റ്റന്റ് ​(മെഡിക്കൽ എജുക്കേഷൻ സർവിസ്), കോൾക്കർ (ജലഗതാഗതം), ജൂനിയർ സൂപ്പർവൈസർ കാന്റീൻ (മിനറൽസ് & മെറ്റൽസ്), ടെക്നീഷ്യൻ ​ഗ്രേഡ്-II (റഫ്രിജറേഷൻ മെക്കാനിക്), (KCMMF Ltd), ​ഡ്രൈവർ -കം-ഓഫിസ് അറ്റൻഡൻഡ് (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), (KSCMF Ltd), ഡ്രൈവർ-II (KSCF ഫിഷറീസ് ഡെവലപ്മെന്റ്), (ജനറൽ/മത്സ്യത്തൊഴിലാളി/ആശ്രിതർ/സൊസൈറ്റി വിഭാഗങ്ങൾക്ക്), ഫാക്ടറി മാനേജർ (KSCRMF Ltd), ടൈപിസ്റ്റ് (കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി), ടൈപിസ്റ്റ് (കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി), പി.എസ്.ടു മാനേജിങ് ഡയറക്ടർ, ഡ്രൈവർ (ജനറൽ/സൊസൈറ്റി), (KSCRMF), ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ്​ ഗ്രേഡ്-2/ക്ലർക്ക്​-ഗ്രേഡ്-1/ടൈംകീപ്പർ ഗ്രേഡ്-2/അസിസ്റ്റന്റ്/ജൂനിയ​ർ ക്ലർക്ക്/കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ്-2/ക്ലർക്ക് ഗ്രേഡ്-1/ ടൈം കീപ്പർ ഗ്രേഡ്-2/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് (KSFE/KSEB മുതലായവ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (നേരിട്ട്/തസ്തികമാറ്റം വഴി), (വനംവകുപ്പ്).

•സ്‍പെഷൽ റിക്രൂട്ട്മെന്റ്: അഗ്രികൾച്ചറൽ ഓഫിസർ (SC/ST). അസിസ്റ്റന്റ് ടൗൺപ്ലാനർ (ST) സീനിയർ സൂപ്രണ്ട് (SC/ST); ജൂനിയർ റിസർച് ഓഫിസർ (ST), സെക്യൂരിറ്റി ഗാർഡ് (ST വിമുക്തഭടന്മാർ).

•എൻ.സി.എ (NCA): അസിസ്റ്റന്റ് പ്രഫസർ ജനറൽ സർജറി (OBC), ന്യൂറോ സർജറി (EBT), നെ​​ഫ്രോളജി (മുസ്‍ലിം), കാർഡിയോളജി (EBT/OBC), ബയോകെമിസ്ട്രി (LC/A1), (മെഡിക്കൽ വിദ്യാഭ്യാസം), ജൂനിയർ ഇൻസ്​ട്രക്ടർ -(മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്‍പെഷൽ ഇഫക്ട്) (EBT), കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ്‍വർക് മെയിന്റനൻസ് (മുസ്‍ലിം), (ഇൻഡസ്ട്രിയൽ ട്രെയ്നിങ്), ഡ്രൈവർ (ഹിന്ദു നാടാർ -എച്ച്.എൻ), (എക്സൈസ് വകുപ്പ്).

യോഗ്യതാമാനദണ്ഡങ്ങൾ അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - PSC Notification for various posts
Next Story